കണ്ണൂരിലും കലോത്സവത്തിനിടെ അധ്യാപകരുടെ പലസ്തീന്‍ വിരോധം; കോല്‍ക്കളി തടഞ്ഞെന്ന് ആരോപിച്ച് എംഎസ്എഫ് പരാതി

2025-10-05T16:16:00 | By VIPIN P V

കണ്ണൂര്‍: ( www.truevisionnews.com ) കണ്ണൂരിലും കലോത്സവത്തിനിടെ അധ്യാപകരുടെ പലസ്തീന്‍ വിരോധം. 'ഫ്രീ പലസ്തീന്‍' ടീ ഷര്‍ട്ട് ധരിച്ചുള്ള കോല്‍ക്കളി തടഞ്ഞെന്ന് ആരോപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് എംഎസ്എഫ് പരാതി നല്‍കി. കണ്ണൂര്‍ അഞ്ചരക്കണ്ടി എച്ച്എസ്എസിലെ അധ്യാപകർക്കെതിരെയാണ് എംഎസ്എഫ് പരാതി നല്‍കിയത്.

ഒഴാഴ്ച മുന്‍പാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പലസ്തീനെ മോചിപ്പിക്കുകയെന്ന് എഴുതിയ ടീ ഷര്‍ട്ട് ധരിച്ചായിരുന്നു കോല്‍ക്കളി സംഘം വേദിയിലെത്തിയത്. എന്നാല്‍ മത്സരം തുടങ്ങിയ ഉടന്‍ അധ്യാപകർ വേദിയില്‍ കയറി കര്‍ട്ടന്‍ ഇട്ടുവെന്നാണ് പരാതി. അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് എംഎസ്എഫ് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയത്.

കാസര്‍കോട് കുമ്പളയില്‍ പലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട് കലോത്സവത്തില്‍ മൈം അവതരിപ്പിക്കുന്നതിനിടെ അധ്യാപകര്‍ കര്‍ട്ടനിട്ടത് വിവാദമായിരുന്നു. അധ്യാപകരില്‍ ഒരാള്‍ സിപിഐയുടെ എകെഎസ്ടിയു സംഘടനയിലെ അംഗവും മറ്റൊരാള്‍ സംഘപരിവാര്‍ അനുകൂല ട്രേഡ് യൂണിയനായ ദേശീയ അധ്യാപക പരിഷത്ത് അംഗവുമാണ്.

കലോത്സവ മാനുവലിന് വിരുദ്ധമായത് കൊണ്ടാണ് മൈം തടസ്സപ്പെടുത്തിയതെന്നാണ് അധ്യാപകരുടെ വാദം. മൈം നടത്തുന്നതിനായുള്ള നിബന്ധനങ്ങള്‍ക്ക് അതീതമായാണ് അവതരണം നടന്നതെന്നും അനുവദനീയമായതില്‍ അധികം പേര്‍ സ്റ്റേജില്‍ കയറിയെന്നുമാണ് ഇവരുടെ വിശദീകരണം.

അധ്യാപകരെ അനുകൂലിക്കുന്ന റിപ്പോര്‍ട്ടാണ് ഡിഡിഇ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയത്. അതേസമയം പ്രശ്നത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കലോത്സവം തിങ്കളാഴ്ച നടത്തും. അധ്യാപകര്‍ തടസപ്പെടുത്തിയ മൈം ഷോയും അവതരിപ്പിക്കും.

Content Highlight: Teachers protest against Palestine during Kalatsava in Kannur too MSF files complaint alleging that Kolkalli was stopped

Next TV

Related Stories
കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി; ഉള്ള്യേരിയിലെ  മലബാർ മെഡിക്കൽ കോളേജിനെതിരെ ബന്ധുക്കളുടെ പ്രതിഷേധം

Jul 24, 2026 08:48 PM

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി; ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജിനെതിരെ ബന്ധുക്കളുടെ പ്രതിഷേധം

കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ പിത്താശയ ശസ്ത്രക്രിയയ്ക്ക് ശേഷം ഉള്ള്യേരി സ്വദേശിനി സിനി മരിച്ചു. ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ പരാതി...

Read More >>
കോഴിക്കോട് 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞതായി പരാതി; ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ, അന്വേഷണം ഊർജിതം

Jul 24, 2026 08:05 PM

കോഴിക്കോട് 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞതായി പരാതി; ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ, അന്വേഷണം ഊർജിതം

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞെന്ന പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ്...

Read More >>
അടിവസ്ത്രത്തില്‍ പ്രത്യേക അറ, പരിശോധിച്ചപ്പോള്‍ പേസ്റ്റ് രൂപത്തില്‍ രണ്ട് കോടിയുടെ സ്വര്‍ണം, കോഴിക്കോട് സ്വദേശി അറസ്റ്റില്‍

Jul 24, 2026 07:44 PM

അടിവസ്ത്രത്തില്‍ പ്രത്യേക അറ, പരിശോധിച്ചപ്പോള്‍ പേസ്റ്റ് രൂപത്തില്‍ രണ്ട് കോടിയുടെ സ്വര്‍ണം, കോഴിക്കോട് സ്വദേശി അറസ്റ്റില്‍

അബുദാബിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് ഏകദേശം രണ്ട് കോടി രൂപ വിലവരുന്ന 24 കാരറ്റ് സ്വർണവും...

Read More >>
adimage
കോഴിക്കോട് രാമനാട്ടുകരയിൽ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 24, 2026 06:45 PM

കോഴിക്കോട് രാമനാട്ടുകരയിൽ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് രാമനാട്ടുകര KT പ്ലാസ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ പാലക്കാട് സ്വദേശി ശ്രീരാമിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫറോക്ക് പോലീസ് അന്വേഷണം...

Read More >>
വിലങ്ങാട് ദുരന്തം: അവഗണനയിൽ പ്രതിഷേധിച്ച് ജൂലൈ 30ന് ഏകദിന സത്യാഗ്രഹം; കലക്ടറേറ്റിന് മുന്നിൽ എൽഡിഎഫ് ജനപ്രതിനിധികൾ

Jul 24, 2026 06:43 PM

വിലങ്ങാട് ദുരന്തം: അവഗണനയിൽ പ്രതിഷേധിച്ച് ജൂലൈ 30ന് ഏകദിന സത്യാഗ്രഹം; കലക്ടറേറ്റിന് മുന്നിൽ എൽഡിഎഫ് ജനപ്രതിനിധികൾ

വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നുള്ള നിർമ്മാണ നിരോധനവും നഷ്ടപരിഹാര കാലതാമസവും ചൂണ്ടിക്കാട്ടി വാണിമേൽ പഞ്ചായത്ത് എൽഡിഎഫ് ജനപ്രതിനിധികൾ...

Read More >>
കോഴിക്കോട് മുക്കത്ത് സ്കൂൾ വിട്ട് മടങ്ങവേ കുട്ടി ഓട്ടോയിൽ നിന്ന് തെറിച്ച് വീണു; ലോറി തലയിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരൻ മരിച്ചു

Jul 24, 2026 06:41 PM

കോഴിക്കോട് മുക്കത്ത് സ്കൂൾ വിട്ട് മടങ്ങവേ കുട്ടി ഓട്ടോയിൽ നിന്ന് തെറിച്ച് വീണു; ലോറി തലയിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരൻ മരിച്ചു

കോഴിക്കോട് മുക്കത്ത് ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ 7 വയസ്സുകാരന്റെ തലയിലൂടെ ലോറി കയറി മരണം. മണാശ്ശേരി ഗവ. യു.പി സ്കൂൾ വിദ്യാർത്ഥി അമൽ ആണ്...

Read More >>
Top Stories

adimage adimage