---
title: "കോഴിക്കോട് ഉപയോഗശൂന്യമായ കുളത്തിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി"
english_title: "Unidentified body found in disused pond in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318884/unidentified-body-found-in-disused-pond-in-kozhikode"
published_at: "2025-10-05T15:42:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e244cad8a51_tyt.jpg"
keywords: []
---

# കോഴിക്കോട് ഉപയോഗശൂന്യമായ കുളത്തിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

> **Lead Summary:** **കോഴിക്കോട് : ( **[www.truevisionnews.com]** ) ** പൂക്കാട് പഴയ ടെലിഫോൺ എക്സ്ചേഞ്ചിന്റെ പിന്നിലുള്ള ഉപയോഗശൂന്യമായ കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അസഹ്യമായ ദുർഗന്ധത്തെ തുടർന്നു പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

## Article Content

**കോഴിക്കോട് : ( **[www.truevisionnews.com]** ) ** പൂക്കാട് പഴയ ടെലിഫോൺ എക്സ്ചേഞ്ചിന്റെ പിന്നിലുള്ള ഉപയോഗശൂന്യമായ കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അസഹ്യമായ ദുർഗന്ധത്തെ തുടർന്നു പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

അഴുകി തുടങ്ങിയ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധമാണ്. മൃതദേഹത്തിന്റെ കൂടെ തുണികളും കണ്ടെത്തിയിട്ടുണ്ട്. ഏതാനും ദിവസം മുൻപ് പൂക്കാട് ഭാഗത്ത് ചില വീടുകളിൽ മോഷണം നടന്നിരുന്നു. മോഷണ സംഘത്തിൽ ഉൾപ്പെട്ട യുവാവിന്റേതാണോ മൃതദേഹമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318884/unidentified-body-found-in-disused-pond-in-kozhikode)