---
title: "പണത്തിന്റെ ആർത്തിയിൽ രണ്ട് ജീവനെടുത്തു...! സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ തല്ലിക്കൊന്ന് ഭർത്താവും വീട്ടുകാരും"
english_title: "Pregnant woman beaten to death by husband and family over dowry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318877/pregnant-woman-beaten-to-death-by-husband-and-family-over-dowry"
published_at: "2025-10-05T15:02:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e23b57b24af_crime.jpg"
keywords: []
---

# പണത്തിന്റെ ആർത്തിയിൽ രണ്ട് ജീവനെടുത്തു...! സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ തല്ലിക്കൊന്ന് ഭർത്താവും വീട്ടുകാരും

> **Lead Summary:** **ദില്ലി: ** ഉത്തർപ്രദേശിൽ സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ തല്ലിക്കൊന്നു. ഉത്തർപ്രദേശ് ഗോപാൽപൂരിലാണ് സംഭവം. 5 ലക്ഷം രൂപ സ്ത്രീധനമായി നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ യുവതിയുടെ വീട്ടുകാർക്ക് ഇത് കൊടുക്കാൻ കഴിഞ്ഞിരുന്നില്ല.

## Article Content

**ദില്ലി: ** ഉത്തർപ്രദേശിൽ സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ തല്ലിക്കൊന്നു. ഉത്തർപ്രദേശ് ഗോപാൽപൂരിലാണ് സംഭവം. 5 ലക്ഷം രൂപ സ്ത്രീധനമായി നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ യുവതിയുടെ വീട്ടുകാർക്ക് ഇത് കൊടുക്കാൻ കഴിഞ്ഞിരുന്നില്ല.

ഈ സാഹചര്യത്തിലാണ് യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് അടിച്ചു കൊന്നതെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി യുവതിയുടെ മൃതദേഹം വീട്ടുകാരറിയാതെ സംസ്കരിച്ചുവെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318877/pregnant-woman-beaten-to-death-by-husband-and-family-over-dowry)