---
title: "തൈരും ഉരുളക്കിഴങ്ങും മതി.... ഇന്നത്തെ അത്താഴത്തിന് എളുപ്പത്തിൽ ഒരു കിടിലൻ കറി ഇതാ"
english_title: "Just yogurt and potatoes Here an easy and delicious curry for tonight's dinner"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318868/just-yogurt-and-potatoes-here-an-easy-and-delicious-curry-for-tonights-dinner"
published_at: "2025-10-05T14:27:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e233239e71f_yutyuty.jpg"
keywords: []
---

# തൈരും ഉരുളക്കിഴങ്ങും മതി.... ഇന്നത്തെ അത്താഴത്തിന് എളുപ്പത്തിൽ ഒരു കിടിലൻ കറി ഇതാ

> **Lead Summary:** **( **[www.truevisionnews.com]** )** രാത്രി ചപ്പാത്തിക്ക് എന്ത് കറി തയ്യാറാക്കണം എന്ന് ചിന്തിച്ച് കുഴപ്പത്തിൽ ആകാറുണ്ടോ?. സ്ഥിരമായി ഉണ്ടാക്കുന്ന കറികളിൽ നിന്നും വ്യത്യസ്തമായ എന്തെങ്കിലും ആണെങ്കിൽ ആസ്വദിച്ച് തന്നെ ഡിന്നർ കഴിക്കാം. തൈരും ഉരുളക്കിഴങ്ങും ഉണ്ടോ? എങ്കിൽ എത്ര കഴിച്ചാലും മതി വരാത്ത ഒരു സ്പെഷ്യൽ റെസിപ്പി പരിചയപ്പെടാം.

## Article Content

**( **[www.truevisionnews.com]** )** രാത്രി ചപ്പാത്തിക്ക് എന്ത് കറി തയ്യാറാക്കണം എന്ന് ചിന്തിച്ച് കുഴപ്പത്തിൽ ആകാറുണ്ടോ?. സ്ഥിരമായി ഉണ്ടാക്കുന്ന കറികളിൽ നിന്നും വ്യത്യസ്തമായ എന്തെങ്കിലും ആണെങ്കിൽ ആസ്വദിച്ച് തന്നെ ഡിന്നർ കഴിക്കാം. തൈരും ഉരുളക്കിഴങ്ങും ഉണ്ടോ? എങ്കിൽ എത്ര കഴിച്ചാലും മതി വരാത്ത ഒരു സ്പെഷ്യൽ റെസിപ്പി പരിചയപ്പെടാം.

**ചേരുവകള്‍**

ഉരുളക്കിഴങ്ങ്- 2

തൈര്- 2 കപ്പ്

വെള്ളം- 4 ടേബിള്‍സ്പൂണ്‍

ഇഞ്ചി- 1 ടീസ്പൂണ്‍

വെളുത്തുള്ളി- 1 ടീസ്പൂണ്‍

പച്ചമുളക്- 2

ജീരകം- 2 ടീസ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

വെളിച്ചെണ്ണ- 2 ടേബിള്‍സ്പൂണ്‍

കറിവേപ്പില- 2 തണ്ട്

കടുക്- 1 ടീസ്പൂണ്‍

മുളകുപൊടി- 2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍

മല്ലിയില – 1 കപ്പ്

രണ്ട് ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നല്ലതുപോലെ വേവിച്ചെടുക്കുക. വേവിച്ച ഉരുളക്കിഴങ്ങ് ഉടച്ചെടുക്കുക.അതിലേക്ക് രണ്ട് കപ്പ് കട്ടത്തൈര് ചേര്‍ത്തിളക്കി യോജിപ്പിക്കുക.

അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളി ചതച്ചതും രണ്ട് പച്ചമുളക് അരിഞ്ഞതും ചേര്‍ക്കുക. പാനില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. അതിലേക്ക് കടുകും കറിവേപ്പിലയും ചേര്‍ക്കുക. അതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, ജീരകവും ചേര്‍ത്ത് വറുക്കുക.

അത് തൈരിലേക്ക് ചേര്‍ത്ത ശേഷം മല്ലിയിലയും ഉപ്പും ചേര്‍ത്തിളക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318868/just-yogurt-and-potatoes-here-an-easy-and-delicious-curry-for-tonights-dinner)