---
title: "നിർത്തിക്കോ ...! 'സ്കൂൾ വിദ്യർഥികളെ ഉപയോഗിച്ച് റീൽ ചിത്രീകരിക്കാൻ അനുവദിക്കരുത്'; വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി മുഹമ്മദലി കിനാലൂര്‍"
english_title: "Don't allow the reel to be shot using school students'; Muhammadali Kinalur files complaint with the Education Minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318860/dont-allow-the-reel-to-be-shot-using-school-students-muhammadali-kinalur-files-complaint-with-the-education-minister"
published_at: "2025-10-05T13:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e22cb622b69_class.jpg"
keywords: []
---

# നിർത്തിക്കോ ...! 'സ്കൂൾ വിദ്യർഥികളെ ഉപയോഗിച്ച് റീൽ ചിത്രീകരിക്കാൻ അനുവദിക്കരുത്'; വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി മുഹമ്മദലി കിനാലൂര്‍

> **Lead Summary:** **തിരുവനന്തപുരം : **ക്ലാസ് മുറികളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടുന്ന വീഡിയോ കണ്ടൻ്റുകള്‍ പലപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ സജീവമാകാറുണ്ട്. ഈ പ്രവണതക്കെതിരെ വിദ്യാഭ്യസ മന്ത്രി വി. ശിവന്‍കുട്ടിക്ക് പരാതി നല്‍കിയിരിക്കുകയാണ് സാമൂഹിക പ്രവര്‍ത്തകനായ മുഹമ്മദലി കിനാലൂര്‍.

## Article Content

**തിരുവനന്തപുരം : **ക്ലാസ് മുറികളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടുന്ന വീഡിയോ കണ്ടൻ്റുകള്‍ പലപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ സജീവമാകാറുണ്ട്. ഈ പ്രവണതക്കെതിരെ വിദ്യാഭ്യസ മന്ത്രി വി. ശിവന്‍കുട്ടിക്ക് പരാതി നല്‍കിയിരിക്കുകയാണ് സാമൂഹിക പ്രവര്‍ത്തകനായ മുഹമ്മദലി കിനാലൂര്‍.

വിദ്യാര്‍ഥികള്‍ക്കും സ്വകാര്യതയുണ്ടെന്നും അത് വകവെച്ചു നല്‍കണമെന്നും വിദ്യാര്‍ഥികളുടെ സമ്മതത്തോടെയാണ് ചിത്രീകരണം എന്ന ന്യായവാദം ശരിയല്ലെന്നും പരാതിയില്‍ പറയുന്നു. കുട്ടികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതില്‍ 2022-ല്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പരാതി.

**മാര്‍ഗനിര്‍ദേശങ്ങള്‍**

കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വരുമാനമുണ്ടാക്കുന്ന ചില അധ്യാപകരുമുണ്ട്. വിദ്യാഭ്യാസ മന്ത്രിക്കു പരാതി നല്‍കിയതിനു പുറമേ ബാലാവകാശ കമ്മീഷനും പരാതി നല്‍കാനിരിക്കുകയാണ് മുഹമ്മദലി കിനാലൂര്‍. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318860/dont-allow-the-reel-to-be-shot-using-school-students-muhammadali-kinalur-files-complaint-with-the-education-minister)