---
title: "വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ സാങ്കേതിക തകരാര്‍; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ബര്‍മിങ്ഹാമിൽ ഇറക്കി"
english_title: "Air India flight makes emergency landing in Birmingham due to technical snag"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318827/air-india-flight-makes-emergency-landing-in-birmingham-due-to-technical-snag"
published_at: "2025-10-05T11:31:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e209f242b32_airindiia.jpg"
keywords: []
---

# വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ സാങ്കേതിക തകരാര്‍; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ബര്‍മിങ്ഹാമിൽ ഇറക്കി

> **Lead Summary:** **ദില്ലി: **സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. അമൃത്‍സറിൽ നിന്ന് ബര്‍മിങ്ഹാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് ബര്‍മിങ്ഹാമിൽ അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ബര്‍മിങ്ഹാമിൽ ലാന്‍ഡ് ചെയ്യാൻ നോക്കുന്നതിനിടെയാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടായതായി പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടത്.

## Article Content

**ദില്ലി: **സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. അമൃത്‍സറിൽ നിന്ന് ബര്‍മിങ്ഹാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് ബര്‍മിങ്ഹാമിൽ അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ബര്‍മിങ്ഹാമിൽ ലാന്‍ഡ് ചെയ്യാൻ നോക്കുന്നതിനിടെയാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടായതായി പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടത്.

തുടര്‍ന്ന് അടിയന്തര ലാന്‍ഡിങുള്ള ക്രമീകരണം നടത്തുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനത്തിൽ കൂടുതൽ പരിശോധന നടത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഇതേതുടര്‍ന്ന് ബര്‍മിങ്ഹാമിൽ നിന്ന് ഇന്ന് ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. ഇന്നലെയാണ് അമൃത്‍സറിൽ നിന്ന് ബര്‍മിങ്ഹാമിലേക്ക് എയര്‍ ഇന്ത്യ വിമാനം യാത്ര തിരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318827/air-india-flight-makes-emergency-landing-in-birmingham-due-to-technical-snag)