---
title: "പ്രവാചകനും ഇസ്ലാം മതവിശ്വാസികൾക്കും എതിരെ അധിക്ഷേപ പോസ്റ്റ്; ബിജെപി പ്രാദേശിക നേതാവിനെതിരെ പരാതി"
english_title: "Complaint filed against local BJP leader for insulting post against Prophet Muhammad and Muslims"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318822/complaint-filed-against-local-bjp-leader-for-insulting-post-against-prophet-muhammad-and-muslims"
published_at: "2025-10-05T10:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e1ff72f217b_GGGG.jpg"
keywords: []
---

# പ്രവാചകനും ഇസ്ലാം മതവിശ്വാസികൾക്കും എതിരെ അധിക്ഷേപ പോസ്റ്റ്; ബിജെപി പ്രാദേശിക നേതാവിനെതിരെ പരാതി

> **Lead Summary:** **നെടുമങ്ങാട്: ( **[www.truevisionnews.com]** ) ** ഇസ്ലാം മതവിശ്വാസികളെയും പ്രവാചകനെയും അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി നേതാവ്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കേസ് എടുത്ത് അന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചു.

## Article Content

**നെടുമങ്ങാട്: ( **[www.truevisionnews.com]** ) ** ഇസ്ലാം മതവിശ്വാസികളെയും പ്രവാചകനെയും അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി നേതാവ്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കേസ് എടുത്ത് അന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചു.

ബിജെപി വാമനപുരം നിയോജകമണ്ഡലം സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന പനവൂർ അജയപുരം സ്വദേശി ചിത്രരാജാണ് പ്രവാചകനെതിരെയും ഇസ്ലാം മതത്തിനെതിരെയും അപകീർത്തിപ്പെടുത്തിയും മോശമായ രീതിയിൽ ചിത്രീകരിച്ചും ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. സംഭവത്തിൽ നെടുമങ്ങാട് ഡിവൈഎസ്പിക്ക് പരാതി നൽകി. വലിയ പ്രതിഷേധം ഇതിനോടകം ഉയർന്നിട്ടുണ്ട്.

പ്രവാചകനെതിരെയും ഇസ്ലാം മതത്തിനെതിരെയും വളരെ മോശമായ രീതിയിലോ മോശമായ ഭാഷ ഉപയോഗിച്ചുകൊണ്ടോ ഉള്ള പ്രചാരണമാണ്  അപകീർത്തിപ്പെടുത്തലാണ് ചിത്രരാജ് ഫേസ്ബുക്കിലൂടെ കുറിച്ചിട്ടുള്ളത്. സാമൂഹ്യ മാധ്യമമായ ഫേസ്ബുക്ക് ലൂടെയാണ് ഇദ്ദേഹം കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ തുടർ നടപടികളും അതുപോലെതന്നെ കേസ് എടുത്ത് അന്വേഷണം നടത്താനുള്ള നടപടിയിലേക്കും കടക്കാനാണ് പോലീസിന്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318822/complaint-filed-against-local-bjp-leader-for-insulting-post-against-prophet-muhammad-and-muslims)