---
title: "കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; മൂന്ന് യാത്രക്കാർക്ക് പരിക്ക്"
english_title: "KSRTC bus crashes into divider, three passengers injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318820/ksrtc-bus-crashes-into-divider-three-passengers-injured"
published_at: "2025-10-05T10:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e1fd9a37ee9_alappuzha.jpg"
keywords: []
---

# കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; മൂന്ന് യാത്രക്കാർക്ക് പരിക്ക്

> **Lead Summary:** **പുന്നപ്ര: **ആലപ്പുഴ പുന്നപ്രയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചുകയറി. ദേശീയ പാത പുന്നപ്ര മാർക്കറ്റ് ജംഗ്ഷന് സമീപം പുലർച്ചെ ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരത്തു നിന്ന് നിലമ്പൂരിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു.

## Article Content

**പുന്നപ്ര: **ആലപ്പുഴ പുന്നപ്രയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചുകയറി. ദേശീയ പാത പുന്നപ്ര മാർക്കറ്റ് ജംഗ്ഷന് സമീപം പുലർച്ചെ ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരത്തു നിന്ന് നിലമ്പൂരിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു.

മറ്റൊരു സംഭവത്തിൽ, വയനാട് അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. അപകടത്തിൽ ബൈക്ക് പൂർണമായി കത്തി നശിച്ചു. അമ്പലവയൽ മാർട്ടിൻ ഹോസ്പിറ്റലിന് മുൻവശത്തായി ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. അപകടത്തിൽ ആളുകൾക്ക് പരിക്കില്ല. ബാംഗ്ലൂർ സ്വദേശികൾ സഞ്ചരിച്ച യമഹ ആർ വൺ 5 v3 ബൈക്കിലാണ് തീപിടിച്ചത്. ഓടികൊണ്ടിരുന്ന ബൈക്കിന് തീ പടർന്നപ്പോൾ യാത്രികർ ബൈക്കിൽ നിന്നും ചാടി രക്ഷപെടുകയായിരുന്നു. നാട്ടുകാരും അമ്പലവയൽ പൊലീസും സ്ഥലത്തെത്തി തീയണച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318820/ksrtc-bus-crashes-into-divider-three-passengers-injured)