---
title: "തീക്കട്ടയിൽ കയറി ആണോ ഉറുമ്പരിക്കുന്നേ...! പോലീസിന് നേരേ നഗ്നതാപ്രദര്‍ശനം; കാപ്പ കേസ് പ്രതി അറസ്റ്റില്‍"
english_title: "Naked display in front of the police Kappa case suspect arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318808/naked-display-in-front-of-the-police-kappa-case-suspect-arrested"
published_at: "2025-10-05T08:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e1e4997e6d9_88.jpg"
keywords: []
---

# തീക്കട്ടയിൽ കയറി ആണോ ഉറുമ്പരിക്കുന്നേ...! പോലീസിന് നേരേ നഗ്നതാപ്രദര്‍ശനം; കാപ്പ കേസ് പ്രതി അറസ്റ്റില്‍

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** ) ** പോലീസിന് നേരേ നഗ്‌നതാപ്രദര്‍ശനം നടത്തിയ കാപ്പ കേസ് പ്രതി തൃശ്ശൂര്‍ ആലപ്പാടന്‍വീട്ടില്‍ സ്റ്റെജിന്‍ സ്റ്റാന്‍ലിയെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് എറണാകുളം ജനറല്‍ ആശുപത്രിയിലാണ് സംഭവം. വഴിയില്‍ ബഹളമുണ്ടാക്കിയതിനാണ് സ്റ്റെജിനെ പിടികൂടിയത്.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** ) ** പോലീസിന് നേരേ നഗ്‌നതാപ്രദര്‍ശനം നടത്തിയ കാപ്പ കേസ് പ്രതി തൃശ്ശൂര്‍ ആലപ്പാടന്‍വീട്ടില്‍ സ്റ്റെജിന്‍ സ്റ്റാന്‍ലിയെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് എറണാകുളം ജനറല്‍ ആശുപത്രിയിലാണ് സംഭവം. വഴിയില്‍ ബഹളമുണ്ടാക്കിയതിനാണ് സ്റ്റെജിനെ പിടികൂടിയത്.

തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ വെച്ച് പോലീസിനോട് കയര്‍ക്കുകയും നഗ്‌നതാപ്രദര്‍ശനം നടത്തുകയുമായിരുന്നു. ലൈംഗികാധിക്ഷേപത്തിനാണ് സ്റ്റെജിന്റെ പേരില്‍ കേസെടുത്തിരിക്കുന്നത്. ഇയാള്‍ തൃശ്ശൂരിലെ കാപ്പ കേസ് പ്രതിയാണെന്ന് സെന്‍ട്രല്‍ പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318808/naked-display-in-front-of-the-police-kappa-case-suspect-arrested)