---
title: "വീടെന്ന സ്വപ്നം സാക്ഷാത്‌കരിക്കും; ഓണം ബമ്പറിന്റെ അരക്കോടിയുടെ സമ്മാനം കോട്ടയത്തെ കുടുംബശ്രീ അംഗങ്ങൾക്ക്"
english_title: "The dream of a house will come true Kudumbashree members in Kottayam will receive a gift of Rs 50 million from Onam bumper"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318803/the-dream-of-a-house-will-come-true-kudumbashree-members-in-kottayam-will-receive-a-gift-of-rs-50-million-from-onam-bumper"
published_at: "2025-10-05T08:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e1d96b319f9_DeWatermark.ai_1759631695906.jpeg"
keywords: []
---

# വീടെന്ന സ്വപ്നം സാക്ഷാത്‌കരിക്കും; ഓണം ബമ്പറിന്റെ അരക്കോടിയുടെ സമ്മാനം കോട്ടയത്തെ കുടുംബശ്രീ അംഗങ്ങൾക്ക്

> **Lead Summary:** **പൂഞ്ഞാർ (കോട്ടയം): ( **[www.truevisionnews.com]** ) **കേരള ഭാഗ്യക്കുറിയുടെ ഓണം ബമ്പർ മൂന്നാംസമ്മാനമായ 50 ലക്ഷം രൂപ കുടുംബശ്രീ അംഗങ്ങൾക്ക്. പയ്യാനിത്തോട്ടം സൂര്യ കുടുംബശ്രീ അംഗങ്ങളായ കീരിയാനിക്കൽ സൗമ്യാ സുജീവ്, കോട്ടൂക്കുന്നേൽ രമ്യാ അനൂപ്, കോട്ടൂക്കുന്നേൽ ഉഷാ മോഹനൻ, ഓലിക്കൽ സാലി സാബു, കുമ്പളന്താനത്തിൽ ഉഷാ സാബു എന്നിവർ ചേർന്നെടുത്ത ടിഎച്ച് 668650 എന്ന ടിക്കറ്റിനാണ് ഭാഗ്യദേവതയുടെ കടാക്ഷം ലഭിച്ചത്.

## Article Content

**പൂഞ്ഞാർ (കോട്ടയം): ( **[www.truevisionnews.com]** ) **കേരള ഭാഗ്യക്കുറിയുടെ ഓണം ബമ്പർ മൂന്നാംസമ്മാനമായ 50 ലക്ഷം രൂപ കുടുംബശ്രീ അംഗങ്ങൾക്ക്. പയ്യാനിത്തോട്ടം സൂര്യ കുടുംബശ്രീ അംഗങ്ങളായ കീരിയാനിക്കൽ സൗമ്യാ സുജീവ്, കോട്ടൂക്കുന്നേൽ രമ്യാ അനൂപ്, കോട്ടൂക്കുന്നേൽ ഉഷാ മോഹനൻ, ഓലിക്കൽ സാലി സാബു, കുമ്പളന്താനത്തിൽ ഉഷാ സാബു എന്നിവർ ചേർന്നെടുത്ത ടിഎച്ച് 668650 എന്ന ടിക്കറ്റിനാണ് ഭാഗ്യദേവതയുടെ കടാക്ഷം ലഭിച്ചത്.

പൂഞ്ഞാർ സ്വദേശി മനോജിന്റെ പക്കൽനിന്നാണ് ഇവർ ടിക്കറ്റെടുത്തത്. ടിക്കറ്റ് കേരള ഗ്രാമീൺ ബാങ്ക് പൂഞ്ഞാർ ശാഖയിൽ ഏൽപ്പിച്ചു. അഞ്ചുപേരും 100 രൂപവീതം ഇട്ടാണ് ടിക്കറ്റെടുത്തത്. ഭാഗ്യശാലികളിൽ സൗമ്യ, രമ്യ, ഉഷ, സാലി എന്നിവർക്ക് പിഎംഎവൈ പദ്ധതിപ്രകാരം വീട് അനുവദിച്ചതായിരുന്നു. സൗമ്യയുടെയും രമ്യയുടെയും വീടുനിർമാണം നടന്നുവരുകയാണ്.

പദ്ധതിയിലുൾപ്പെട്ടെങ്കിലും ഉഷ, സാലി എന്നിവർക്ക് വീടുനിർമാണത്തിന് അനുയോജ്യമായ സ്ഥലം ലഭിച്ചിട്ടില്ല. ഉഷാ സാബുവിന് സ്വന്തം ഭൂമിയിൽ വാഹനം എത്താത്തതിനാൽ വീട് നിർമിക്കാൻ സാധിക്കാത്ത വിഷമത്തിലുമായിരുന്നു. ഇനി ഇവർക്കും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാത്‌കരിക്കാനാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318803/the-dream-of-a-house-will-come-true-kudumbashree-members-in-kottayam-will-receive-a-gift-of-rs-50-million-from-onam-bumper)