---
title: "കണ്ണൂർ ശ്രീകണ്ഠാപുരം സബ് റജിസ്ട്രാർ ഓഫിസർ കുഴഞ്ഞ് വീണ് മരിച്ചു"
english_title: "Kannur Sreekantapuram Sub-Registrar Officer collapses and dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318786/kannur-sreekantapuram-sub-registrar-officer-collapses-and-dies"
published_at: "2025-10-04T22:28:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68e1528c43d57_LLL.jpg"
keywords: []
---

# കണ്ണൂർ ശ്രീകണ്ഠാപുരം സബ് റജിസ്ട്രാർ ഓഫിസർ കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** **കണ്ണൂർ: ( **[www.truevisionnews.com]** )** സബ് റജിസ്ട്രാർ കുഴഞ്ഞു വീണു മരിച്ചു .ഉളിക്കൽ പരിക്കളത്തെ മൈലപ്രവൻ എം എൻ ദിലീപ് ആണ് കുഴഞ്ഞുവീണു മരിച്ചത്. ഏറെക്കാലം ഇരിട്ടിയിലെ സബ് റജിസ്ട്രാറായിരുന്നു. ഇപ്പോൾ ശ്രീകണ്ഠാപുരം സബ് റജിസ്ട്രാറാണ്.

## Article Content

**കണ്ണൂർ: ( **[www.truevisionnews.com]** )** സബ് റജിസ്ട്രാർ കുഴഞ്ഞു വീണു മരിച്ചു .ഉളിക്കൽ പരിക്കളത്തെ മൈലപ്രവൻ എം എൻ ദിലീപ് ആണ് കുഴഞ്ഞുവീണു മരിച്ചത്. ഏറെക്കാലം ഇരിട്ടിയിലെ സബ് റജിസ്ട്രാറായിരുന്നു. ഇപ്പോൾ ശ്രീകണ്ഠാപുരം സബ് റജിസ്ട്രാറാണ്.

പനിയെ തുടർന്ന് ഉളിക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

മറ്റൊരു സംഭവത്തിൽ ബൈക്കിടിച്ച് 5 വയസുകാരന് ദാരുണാന്ത്യം. മലപ്പുറം മഞ്ചേരി നറുകരയിലാണ് സംഭവം. ബൈക്ക് സൈക്കിളിൽ ഇടിച്ച് 5 വയസുകാരനായ ഇസിയാൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആയിരുന്നു അപകടം. ​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318786/kannur-sreekantapuram-sub-registrar-officer-collapses-and-dies)