---
title: "വയനാട് അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു"
english_title: "A bike caught fire while running in Ambalavayal, Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318774/a-bike-caught-fire-while-running-in-ambalavayal-wayanad"
published_at: "2025-10-04T21:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e147bdb0615_bike.jpg"
keywords: []
---

# വയനാട് അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു

> **Lead Summary:** **വയനാട്: **വയനാട് അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. അപകടത്തിൽ ബൈക്ക് പൂർണമായി കത്തി നശിച്ചു. അമ്പലവയൽ മാർട്ടിൻ ഹോസ്പിറ്റലിന് മുൻവശത്തായി ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. അപകടത്തിൽ ആളുകൾക്ക് പരിക്കില്ല. ബാംഗ്ലൂർ സ്വദേശികൾ സഞ്ചരിച്ച യമഹ ആർ വൺ 5 v3 ബൈക്കിലാണ് തീപിടിച്ചത്. ഓടികൊണ്ടിരുന്ന ബൈക്കിന് തീ പടർന്നപ്പോൾ യാത്രികർ ബൈക്കിൽ നിന്നും ചാടി രക്ഷപെടുകയായിരുന്നു. നാട്ടുകാരും അമ്പലവയൽ പൊലീസും സ്ഥലത്തെത്തി തീയണച്ചു.

## Article Content

**വയനാട്: **വയനാട് അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. അപകടത്തിൽ ബൈക്ക് പൂർണമായി കത്തി നശിച്ചു. അമ്പലവയൽ മാർട്ടിൻ ഹോസ്പിറ്റലിന് മുൻവശത്തായി ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. അപകടത്തിൽ ആളുകൾക്ക് പരിക്കില്ല. ബാംഗ്ലൂർ സ്വദേശികൾ സഞ്ചരിച്ച യമഹ ആർ വൺ 5 v3 ബൈക്കിലാണ് തീപിടിച്ചത്. ഓടികൊണ്ടിരുന്ന ബൈക്കിന് തീ പടർന്നപ്പോൾ യാത്രികർ ബൈക്കിൽ നിന്നും ചാടി രക്ഷപെടുകയായിരുന്നു. നാട്ടുകാരും അമ്പലവയൽ പൊലീസും സ്ഥലത്തെത്തി തീയണച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318774/a-bike-caught-fire-while-running-in-ambalavayal-wayanad)