---
title: "ജോലി നോക്കുന്നുണ്ടോ...? ഇന്ത്യൻ ബാങ്കിൽ അവസരം; ബിരുദധാരികൾക്ക് ഇപ്പോൾ അപേക്ഷിക്കാം"
english_title: "Looking for a job Opportunity in Indian Bank Graduates can apply now"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318771/looking-for-a-job-opportunity-in-indian-bank-graduates-can-apply-now"
published_at: "2025-10-04T20:59:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e13da03a229_WhatsApp_Image_2025-10-04_at_9.00.29_PM.jpeg"
keywords: []
---

# ജോലി നോക്കുന്നുണ്ടോ...? ഇന്ത്യൻ ബാങ്കിൽ അവസരം; ബിരുദധാരികൾക്ക് ഇപ്പോൾ അപേക്ഷിക്കാം

> **Lead Summary:** **( **[www.truevisionnews.com]** )** ഇന്ത്യൻ ബാങ്കിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. 171 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്കാണ് നിയമന വിജ്ഞാപനം നടത്തിയിരിക്കുന്നത്. ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ തസ്തികകളിലാണ് നിയമനം നടത്തുന്നത്.

## Article Content

**( **[www.truevisionnews.com]** )** ഇന്ത്യൻ ബാങ്കിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. 171 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്കാണ് നിയമന വിജ്ഞാപനം നടത്തിയിരിക്കുന്നത്. ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ തസ്തികകളിലാണ് നിയമനം നടത്തുന്നത്.

ബിരുദം (ബിഇ/ബിടെക്‌,എംസിഎ, എംബിഎ, സിഎ, സിഎഫ്‌എ) എന്നീ ഏതെങ്കിലും കോഴ്സുകൾ പാസായവർക്ക് അപേക്ഷിക്കാം. 30 വയസ് മുതൽ 40 വയസ് വരെ ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയും. ചീഫ്‌ മാനേജർക്ക്‌ 10 വർഷവും സീനിയർ മാനേജർക്ക്‌ 5 വർഷവും മാനേജർക്ക്‌ 3 വർഷവും തൊഴിൽ പരിചയം ആവശ്യമാണ്.

നൂറ് രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി, എസ്‌ടി, പിഡബ്ല്യൂബിഡി വിഭാഗത്തിന്‌ 175 രൂപ അപേക്ഷ ഫീസായി നൽകിയാൽ മതിയാകും. ഒക്ടോബർ 13 വരെ **[indianbank.bank.in](http://indianbank.bank.in)** എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ കഴിയും. ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയ്‌ക്ക്‌ ശേഷമാണ്‌ അന്തിമ തെരഞ്ഞെടുപ്പ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318771/looking-for-a-job-opportunity-in-indian-bank-graduates-can-apply-now)