---
title: "മഞ്ചേരിയിൽ ബൈക്ക് സൈക്കിളിൽ ഇടിച്ച് അഞ്ച് വയസുകാരന് ദാരുണാന്ത്യം"
english_title: "Five year old dies tragically after being hit by bike in Manjeri"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318768/five-year-old-dies-tragically-after-being-hit-by-bike-in-manjeri"
published_at: "2025-10-04T20:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e137d4c29b2_fff.jpg"
keywords: []
---

# മഞ്ചേരിയിൽ ബൈക്ക് സൈക്കിളിൽ ഇടിച്ച് അഞ്ച് വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** **മലപ്പുറം: ( **[www.truevisionnews.com]** )** ബൈക്കിടിച്ച് 5 വയസുകാരന് ദാരുണാന്ത്യം. മലപ്പുറം മഞ്ചേരി നറുകരയിലാണ് സംഭവം. ബൈക്ക് സൈക്കിളിൽ ഇടിച്ച് 5 വയസുകാരനായ ഇസിയാൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആയിരുന്നു അപകടം. ​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

## Article Content

**മലപ്പുറം: ( **[www.truevisionnews.com]** )** ബൈക്കിടിച്ച് 5 വയസുകാരന് ദാരുണാന്ത്യം. മലപ്പുറം മഞ്ചേരി നറുകരയിലാണ് സംഭവം. ബൈക്ക് സൈക്കിളിൽ ഇടിച്ച് 5 വയസുകാരനായ ഇസിയാൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആയിരുന്നു അപകടം. ​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

മറ്റൊരു സംഭവത്തിൽ കോഴിക്കോട് നാദാപുരത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാ‌‍ർഥിയെ കാർ ഇടിച്ചു തെറിപ്പിച്ചു. നാദാപുരം പുറമേരിയിലാണ് കാർ വിദ്യാർത്ഥിയെ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തിൽ ഏഴാം ക്ലാസുകാരൻ അത്ഭുതകരമായി രക്ഷപെട്ടു. കുട്ടി രക്ഷപ്പെട്ടതിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കടത്തനാട് രാജ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി എടച്ചേരി സ്വദേശി സൽമാനാണ് അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച ഉച്ചയോടെ മുട്ടുങ്ങൽ – നാദാപുരം സംസ്ഥാന പാതയിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ കുട്ടി തെറിച്ച് റോഡിലേക്ക് തന്നെ വീഴുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് കുട്ടികൾ ചേർന്ന് റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. കാറിന് അമിത വേഗതയായിരുന്നെന്നും , എന്നാൽ കുട്ടികൾ അശ്രദ്ധമായാണ് റോഡ് മുറിച്ച് കടന്നതെന്നും ദൃക്‌സാക്ഷികൾ ആരോപിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318768/five-year-old-dies-tragically-after-being-hit-by-bike-in-manjeri)