---
title: "കോഴിക്കോട് ഫറോക്ക് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ വയോധികന്‍ മരിച്ചു"
english_title: "Elderly man dies after jumping into river from Kozhikode Farook Bridge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318766/elderly-man-dies-after-jumping-into-river-from-kozhikode-farook-bridge"
published_at: "2025-10-04T20:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e1336c84873_fff.jpg"
keywords: []
---

# കോഴിക്കോട് ഫറോക്ക് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ വയോധികന്‍ മരിച്ചു

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** )** കോഴിക്കോട് ഫറോക്ക് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ വയോധികന്‍ മരിച്ചു. വാഴയൂര്‍ സ്വദേശി സാമുവല്‍ ആണ് മരിച്ചത്. വൈകീട്ടോടെയാണ് ഇയാള്‍ പുഴയിലേക്ക് ചാടിയത്. സംഭവം കണ്ട പ്രദേശവാസി രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** )** കോഴിക്കോട് ഫറോക്ക് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ വയോധികന്‍ മരിച്ചു. വാഴയൂര്‍ സ്വദേശി സാമുവല്‍ ആണ് മരിച്ചത്. വൈകീട്ടോടെയാണ് ഇയാള്‍ പുഴയിലേക്ക് ചാടിയത്. സംഭവം കണ്ട പ്രദേശവാസി രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മറ്റൊരു സംഭവത്തിൽ ആലപ്പുഴ കാരിച്ചാലിൽ മരം വെട്ടുന്നതിനിടെ രണ്ടു തൊഴിലാളികൾക്കു മിന്നലേറ്റു. ഒരാൾ മരിച്ചു. ഹരിപ്പാട് തുലാം പറമ്പ് തെക്ക് വലിയപറമ്പിൽ ബിനു (45) ആണ് മരിച്ചത്. രണ്ടാമൻ ആശുപത്രിയിൽ ചികിത്സയിൽ. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318766/elderly-man-dies-after-jumping-into-river-from-kozhikode-farook-bridge)