---
title: "കുന്നിക്കോട് നിയന്ത്രണം വിട്ട സ്കൂട്ടർ കിണറ്റിൽ ഇടിച്ചു; അമ്മയും മകനും കിണറ്റിൽ വീണു"
english_title: "A scooter lost control and crashed into a well in Kunnikode Mother and son fell into the well"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318761/a-scooter-lost-control-and-crashed-into-a-well-in-kunnikode-mother-and-son-fell-into-the-well"
published_at: "2025-10-04T19:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e1299bd8be6_cfgh.jpg"
keywords: []
---

# കുന്നിക്കോട് നിയന്ത്രണം വിട്ട സ്കൂട്ടർ കിണറ്റിൽ ഇടിച്ചു; അമ്മയും മകനും കിണറ്റിൽ വീണു

> **Lead Summary:** **കൊല്ലം: ( **[www.truevisionnews.com]** )** കുന്നിക്കോട് നിയന്ത്രണം വിട്ട സ്കൂട്ടർ കിണറ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകനും പരിക്കേറ്റു. സ്കൂട്ടർ യാത്രികരായ അമ്മയും മകനും കിണറ്റിൽ വീഴുകയായിരുന്നു. മഠത്തിൽ വടക്കേതിൽ അഞ്ജുവും മകനുമാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇരുവരെയും രക്ഷപ്പെടുത്തി. പരിക്കേറ്റ അമ്മയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

## Article Content

**കൊല്ലം: ( **[www.truevisionnews.com]** )** കുന്നിക്കോട് നിയന്ത്രണം വിട്ട സ്കൂട്ടർ കിണറ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകനും പരിക്കേറ്റു. സ്കൂട്ടർ യാത്രികരായ അമ്മയും മകനും കിണറ്റിൽ വീഴുകയായിരുന്നു. മഠത്തിൽ വടക്കേതിൽ അഞ്ജുവും മകനുമാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇരുവരെയും രക്ഷപ്പെടുത്തി. പരിക്കേറ്റ അമ്മയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

മറ്റൊരു സംഭവത്തിൽ എറണാകുളം തൃപ്പൂണിത്തുറയിൽ നിയന്ത്രണം വിട്ട ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ച് യുവാവും യുവതിയും മരിച്ചു. ആലപ്പുഴ മുട്ടാർ പുത്തൻപറമ്പിൽ സുരേഷിൻ്റെ മകൻ സൂരജ് കെ.എസ്, തൃശൂർ പഴുവിൽ വെസ്റ്റ് വള്ളൂക്കാട്ടിൽ അശോക് കുമാറിൻ്റെ മകൾ ശ്വേത അശോക് എന്നിവരാണ് മരിച്ചത്.

രാത്രി 12.45ന് ഫോറം മാളിൽ നിന്ന് ശ്വേതയെ കാക്കനാടുള്ള താമസസ്ഥലത്ത് വിടാൻ പോകുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് ചമ്പക്കര മാർക്കറ്റിനടുത്തുള്ള 953-ാം നമ്പർ മെട്രോ പില്ലറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318761/a-scooter-lost-control-and-crashed-into-a-well-in-kunnikode-mother-and-son-fell-into-the-well)