---
title: "ദുർമന്ത്രവാദമോ ...? അച്‌ഛനെ വെട്ടി പരിക്കേൽപ്പിച്ച് ആത്മഹത്യ ഭീഷണി മുഴക്കി മകൻ; വീട്ടിൽ കോഴിത്തലയും ആഭിചാരക്രിയയുടെ അടയാളങ്ങളും"
english_title: "Son threatens to commit suicide after slashing father at Muttrathikkara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318739/son-threatens-to-commit-suicide-after-slashing-father-at-muttrathikkara"
published_at: "2025-10-04T16:44:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e101aca4ab8_thrissur.jpg"
keywords: []
---

# ദുർമന്ത്രവാദമോ ...? അച്‌ഛനെ വെട്ടി പരിക്കേൽപ്പിച്ച് ആത്മഹത്യ ഭീഷണി മുഴക്കി മകൻ; വീട്ടിൽ കോഴിത്തലയും ആഭിചാരക്രിയയുടെ അടയാളങ്ങളും

> **Lead Summary:** **തൃശൂർ: **മുത്രത്തിക്കരയിൽ അച്‌ഛനെ വെട്ടിയ ശേഷം ആത്മഹത്യ ഭീഷണി മുഴക്കി മകൻ. മുത്രത്തിക്കര സ്വദേശി ശിവനാണ് മകൻ്റെ വെട്ടേറ്റത്. ഗുരുതരാവസ്ഥയിലായ ശിവനെ മെഡിക്കൽ കോളേജിൽ എത്തിച്ചു. വിവരം അറിഞ്ഞെത്തിയ പൊലീസ് കണ്ടത് സ്ഥലത്ത് ആത്മ​​ഹത്യ ഭീഷണി മുഴക്കുന്ന മകനെയായിരുന്നു. ഇതോടെ പൊലീസും ഫയർഫോഴ്‌സും അനുനയിപ്പിക്കാനുള്ള ശ്രമം തുടങ്ങി.

## Article Content

**തൃശൂർ: **മുത്രത്തിക്കരയിൽ അച്‌ഛനെ വെട്ടിയ ശേഷം ആത്മഹത്യ ഭീഷണി മുഴക്കി മകൻ. മുത്രത്തിക്കര സ്വദേശി ശിവനാണ് മകൻ്റെ വെട്ടേറ്റത്. ഗുരുതരാവസ്ഥയിലായ ശിവനെ മെഡിക്കൽ കോളേജിൽ എത്തിച്ചു. വിവരം അറിഞ്ഞെത്തിയ പൊലീസ് കണ്ടത് സ്ഥലത്ത് ആത്മ​​ഹത്യ ഭീഷണി മുഴക്കുന്ന മകനെയായിരുന്നു. ഇതോടെ പൊലീസും ഫയർഫോഴ്‌സും അനുനയിപ്പിക്കാനുള്ള ശ്രമം തുടങ്ങി.

മകൻ വിഷ്ണുവാണ് ഭീകരാവസ്ഥ സൃഷ്ടിച്ച് വീടിൻ്റെ രണ്ടാം നിലയിൽ നിൽക്കുന്നത്. അച്ഛന് വെട്ടേറ്റു എന്നറിഞ്ഞാണ് സ്ഥലത്തെത്തിയതെന്നും സ്ഥലത്ത് വിഷ്ണുവിനെ കാണാത്തതിനാൽ അന്വേഷിച്ചപ്പോഴാണ് വീടിൻ്റെ രണ്ടാം നിലയിൽ നിൽക്കുന്നതെന്നും നാട്ടുകാർ പറയുന്നു. അതേസമയം, വീട്ടിലെ മുറിയിൽ ആഭിചാരക്രിയയുടെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മുടി കത്തിച്ചതായും കോഴിത്തല വച്ചതായും കണ്ടെത്തി. പൊലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318739/son-threatens-to-commit-suicide-after-slashing-father-at-muttrathikkara)