---
title: "നിക്ക് നിക്ക് ...ചായ കുടിക്കാൻ വരട്ടെ...! കറുമുറാ കഴിക്കാൻ പക്കാവട ആയാലോ ?; എന്നാൽ പെട്ടന്ന് ഉണ്ടാക്കിക്കോ "
english_title: "easy recipe snack pakkavada"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318737/easy-recipe-snack-pakkavada"
published_at: "2025-10-04T16:39:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e100b213938_pakkavada.jpg"
keywords: []
---

# നിക്ക് നിക്ക് ...ചായ കുടിക്കാൻ വരട്ടെ...! കറുമുറാ കഴിക്കാൻ പക്കാവട ആയാലോ ?; എന്നാൽ പെട്ടന്ന് ഉണ്ടാക്കിക്കോ 

> **Lead Summary:**  ഇന്ന് ചായയോടൊപ്പം ഇഡ്ഡലിമാവ് കൊണ്ട് പെട്ടെന്നൊരു കറുമുറാ പക്കാവട ഉണ്ടാക്കിയാലോ. ബാക്കിവന്ന ഇഡ്ഡലി മാവ് ഉണ്ടെങ്കില്‍ ഇടിയപ്പം അച്ചില്‍ ഒഴിച്ചു നോക്കൂ, പാത്രം നിറയെ പലഹാരം ഉണ്ടാക്കാം.

## Article Content

 ഇന്ന് ചായയോടൊപ്പം ഇഡ്ഡലിമാവ് കൊണ്ട് പെട്ടെന്നൊരു കറുമുറാ പക്കാവട ഉണ്ടാക്കിയാലോ. ബാക്കിവന്ന ഇഡ്ഡലി മാവ് ഉണ്ടെങ്കില്‍ ഇടിയപ്പം അച്ചില്‍ ഒഴിച്ചു നോക്കൂ, പാത്രം നിറയെ പലഹാരം ഉണ്ടാക്കാം.

**അവശ്യ ചേരുവകൾ**

കടല മാവ് – 2 കപ്പ്

അരിപ്പൊടി – 1 കപ്പ്

മുളക് പൊടി – 2 ടീസ്പൂണ്‍

കുരുമുളക് പൊടി – 1 ടീസ്പൂണ്‍

കായപ്പൊടി – 1 ടീസ്പൂണ്‍

ബട്ടര്‍ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – അവശ്യത്തിന്

കറിവേപ്പില – ഒരു പിടി

വെള്ളം – ആവശ്യത്തിന്

വറ്റൽ മുളക് – ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം : **കടലമാവ് ,അരിപ്പൊടി , മുളകുപൊടി, കുരുമുളക് പൊടി, കായപൊടി, ഉപ്പ് ബട്ടര്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് വെള്ളം ഒഴിച്ച് ഇഡിയപ്പത്തിന്റെ മാവ് പോലെ കുഴച്ചെടുക്കാം. ഇനി സേവനാഴിയില്‍ പക്കാവടയുടെ ചില്ലിട്ട് അതിലേക്ക് മാവ് നിറയ്ക്കുക. ഇനി ചൂടായ എണ്ണയില്‍ മാവ് വൃത്താകൃതിയില്‍ പിഴിയുക. നന്നായി മൂത്ത് കഴിയുമ്പോള്‍ കോരി മാറ്റി വയ്ക്കാം. ഇത് തണുത്ത ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചിടുക. അതിനൊപ്പം കറിവേപ്പിലയും വറ്റൽ മുളകും കൂടി വറുത്ത് ചേര്‍ക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318737/easy-recipe-snack-pakkavada)