തളിപ്പറമ്പ്(കണ്ണൂർ): ( www.truevisionnews.com ) ഷവര്‍മ്മ നിര്‍മ്മാണത്തെക്കുറിച്ചുള്ള പരാതിയില്‍ തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌ക്കൂളിന് സമീപത്തെ ഉമ്മച്ചീടെ കഫെ എന്ന സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാവിഭാഗം കോമ്പൗണ്ടിംഗ് നോട്ടീസ് ശുപാര്‍ശ ചെയ്തു.
തളിപ്പറമ്പ് ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ രാത്രികാല പരിശോധനയില്‍ ന്യൂനതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ കെ.കരുണാകരന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
ഇന്ന് നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് രേഖാമൂലമാണ് നടപടി അറിയിച്ചത്.
Content Highlight: Deficiencies in Shawarma at Umma Cheede Cafe Food Safety Department issues notice to Taliparamba establishment



































