ഭർത്താവ് ജോലിക്ക് പോയതിന് പിന്നലെ വീട്ടിൽ നിന്ന് തീ, അയൽവാസികൾ എത്തിയപ്പോ കണ്ടത് യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ

2025-10-04T12:33:00 | By Athira V

കോട്ടയം: ( www.truevisionnews.com ) കോട്ടയം സ്വദേശിയുടെ ഭാര്യയെ തമിഴ്നാട് വാൽപ്പാറയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഇടിആര്‍ എസ്റ്റേറ്റിലെ മാനേജരും കോട്ടയം സ്വദേശിയുമായ ഗ്രീസിന്റെ ഭാര്യ ഇന്ദുമതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 47 വയസായിരുന്നു. എസ്റ്റേറ്റിലെ വീട്ടിൽ ഇന്ന് രാവിലെ 7.45 നാണ് സംഭവം. ഗ്രീസ് എസ്റ്റേറ്റിലേക്ക് പോയതിന് പിന്നാലെയാണ് സംഭവം ഉണ്ടായത്. വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട അയൽവാസികൾ എത്തിയപ്പോഴേക്കും ഇന്ദുമതി മരിച്ചിരുന്നു. മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വാൽപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു.

അതിനിടെ മറ്റൊരു സംഭവത്തിൽ, കോട്ടയം കുറവിലങ്ങാട് നിന്നും കാണാതായ വീട്ടമ്മയെ കൊന്ന് കൊക്കയിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ ശേഷം കൊക്കയിൽ തള്ളിയതാണെന്നാണ് പൊലീസ് കണ്ടെത്തൽ.ഇടുക്കി കരിമണ്ണൂർ ചെപ്പുകുളത്ത് ഉപേക്ഷിച്ച നിലയിലാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്.

മരിച്ച ജെസിയുടെ ഭർത്താവ് സാം കെ ജോർജിനെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ പരസ്ത്രീ ബന്ധം ജെസി ചോദ്യം ചെയ്തതാണ് കൊലപതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബർ മാസം 26 നാണു അൻപതുകാരിയായ കാണക്കാരി കപ്പടക്കുന്നേൽ വീട്ടിൽ ജെസി സാമിനെ വീട്ടിൽ നിന്നും കാണാതാകുന്നത്. വിദേശത്തുള്ള മക്കൾ ജെസിയുമായി 26 ന് ഫോണിൽ സംസാരിച്ചിരുന്നു.

എന്നാൽ പിന്നീട് ബന്ധപ്പെടാൻ കഴിയാതെ വന്നു. 29നു മക്കൾ ജെസിയുടെ സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് അവർ പോലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് സാമിനെ പറ്റി ചില സംശയങ്ങൾ തോന്നി. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ബെംഗളൂരുവിലായിരുന്ന സാമിനെ നാട്ടിലെത്തിച്ചപ്പോഴാണ് കൊലപാതകത്തിൻറെ ചുരുൾ അഴിഞ്ഞത്.

സെപ്റ്റംബർ 26 നാണ് സാം ജോർജ് ജെസിയെ കാണക്കാരിയിലെ വീട്ടിൽ വച്ച് ശ്വാസം മുട്ടിച്ച് കൊന്നത്. ശേഷം മൃതദേഹം കാറിലാക്കി തൊടുപുഴക്കടുത്ത് ചെപ്പുകുളം കൊക്കയിൽ തള്ളുകയായിരുന്നു. ഇയാളുടെ മൊഴി അനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് 30 അടിയോളം താഴ്ചയുള്ള സ്ഥലത്ത് നിന്ന് മൃതദേഹം കിട്ടിയത്. 2005 മുതൽ ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിവാഹമോചന കേസ് പാലാ കോടതിയിൽ നടന്നുവരികയാണ്. കേസ് നടക്കുന്നുണ്ടെങ്കിലും ഇരുവരും വീടിന്റെ രണ്ടുനിലയിലായി ആയിരുന്നു താമസം. സാമിന് വിദേശികളും സ്വദേശികളുമായുള്ള പല സ്ത്രീകളുമായുള്ള ബന്ധമുണ്ടെന്നായിരുന്നു ജെസിയുടെ ആക്ഷേപം.

ജെസി പരസ്ത്രീ ബന്ധങ്ങൾ ചോദ്യം ചെയ്തതോടെയാണ് കൊലപ്പെടുത്താൻ സാം തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം ഇന്നലെ വൈകീട്ടോടെയാണ് കസ്റ്റഡിയിൽ ഉള്ള സാമുമായി ഇടുക്കി കരിമണ്ണൂർ ചെപ്പുകുളത്ത് എത്തിയത്. ഒന്നരമണിക്കൂറ് നീണ്ട പരിശ്രമത്തിനൊടുവിൽ കൊക്കയിൽ നിന്നും തൊടുപുഴ അഗ്നിരക്ഷാ സേനാ മൃതദേഹം പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

Content Highlight: Man found dead after being doused with kerosene and set on fire in Valparai, Tamilnadu

Next TV

Related Stories
 ഇത്തിരി പൊന്നിനായി അരുംകൊല ....? വയോധികയെ ശ്വാസംമുട്ടിച്ച് കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളിയ സംഭവം; അയൽവാസിയായ 21-കാരൻ അറസ്റ്റിൽ

Jul 23, 2026 06:13 AM

ഇത്തിരി പൊന്നിനായി അരുംകൊല ....? വയോധികയെ ശ്വാസംമുട്ടിച്ച് കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളിയ സംഭവം; അയൽവാസിയായ 21-കാരൻ അറസ്റ്റിൽ

ബംഗളൂരു രാമോഹള്ളി തടാകത്തിൽ സ്യൂട്ട്കേസിൽ കണ്ടെത്തിയത് ജയമ്മയുടെ മൃതദേഹം. സ്വർണം കവർന്ന ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ്...

Read More >>
തിരൂർ സിവില്‍ സ്റ്റേഷന് പിന്നില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു; അന്വേഷണം ആരംഭിച്ച് പൊലീസ്

Jul 22, 2026 10:40 PM

തിരൂർ സിവില്‍ സ്റ്റേഷന് പിന്നില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരൂർ മിനി സിവിൽ സ്റ്റേഷന് പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് റവന്യൂ ഓഫീസ് പ്യൂൺ രാജേഷ്. പോസ്റ്റ്മോർട്ടത്തിൽ തീ കൊളുത്തി മരിച്ചതായി...

Read More >>
 ക്രൂരത.....! ലൈംഗിക ബന്ധത്തിന് തടസം; കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചവിട്ടി അമ്മയുടെ പങ്കാളി, ഏഴ് വയസുകാരൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

Jul 22, 2026 09:40 PM

ക്രൂരത.....! ലൈംഗിക ബന്ധത്തിന് തടസം; കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചവിട്ടി അമ്മയുടെ പങ്കാളി, ഏഴ് വയസുകാരൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

മഹാരാഷ്ട്ര കല്യാണിൽ 7 വയസുകാരനെ അമ്മയുടെ പങ്കാളി ക്രൂരമായി മർദിച്ചു. സ്വകാര്യഭാഗത്തേറ്റ പരിക്കിൽ കുട്ടി മുംബൈയിലെ ആശുപത്രിയിലെ ഐസിയുവിൽ. 25 കാരനായ...

Read More >>
adimage
 കോഴിക്കോട് വീട്ടിൽ അതിക്രമിച്ചു കയറി 16കാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; 46 -കാരന് 3 വർഷം കഠിനതടവും പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി

Jul 22, 2026 07:56 PM

കോഴിക്കോട് വീട്ടിൽ അതിക്രമിച്ചു കയറി 16കാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; 46 -കാരന് 3 വർഷം കഠിനതടവും പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി

കോട്ടൂർ മൂലാട് ലക്ഷം വീട് കോളനിയിൽ 16കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കേസിൽ സുകുമാരന് 3 വർഷം 3 മാസം കഠിനതടവും 5000...

Read More >>
സ്നേഹമെന്ന് പറഞ്ഞവൻ കൈകൾ വെട്ടിമാറ്റി...! നടുറോഡിൽ യുവതിയുടെ കെെ വെട്ടിമാറ്റിയ രണ്ടാം ഭർത്താവ് പിടിയിൽ

Jul 22, 2026 06:02 PM

സ്നേഹമെന്ന് പറഞ്ഞവൻ കൈകൾ വെട്ടിമാറ്റി...! നടുറോഡിൽ യുവതിയുടെ കെെ വെട്ടിമാറ്റിയ രണ്ടാം ഭർത്താവ് പിടിയിൽ

കടയ്ക്കാവൂരിൽ രണ്ടാം ഭർത്താവ് യുവതിയെ വെട്ടുകത്തി കൊണ്ട് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വിജി മെഡിക്കൽ കോളേജിൽ. പ്രതി അനുവിനെ പൊലീസ്...

Read More >>
 ഏക മകന്റെ അകാലമരണത്തിൽ മനംനൊന്ത് ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ

Jul 22, 2026 02:28 PM

ഏക മകന്റെ അകാലമരണത്തിൽ മനംനൊന്ത് ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ

കൊച്ചി വൈപ്പിൻ ഞാറയ്ക്കലിൽ ദമ്പതികൾ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. ഏക മകൻ മരിച്ചതിന്റെ മനോവിഷമത്തിലായിരുന്ന സഞ്ജീവ് (70), സബിത (60) എന്നിവരാണ് മരിച്ചത്....

Read More >>
Top Stories

GCC News

adimage adimage