---
title: "മാവ് കുഴച്ചും പരത്തിയും കഷ്ടപ്പെടേണ്ട, ഇന്ന് വൈകിട്ടത്തേക്ക് കുക്കർ ഉപയോഗിച്ചു തയ്യാറാക്കാം നല്ല സോഫ്റ്റ് പത്തിരി, വെറും ഒരു മിനിറ്റിൽ"
english_title: "home made ari pathiri easy recipe kerala style"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318667/home-made-ari-pathiri-easy-recipe-kerala-style"
published_at: "2025-10-04T12:07:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e0c1c411696_yy.jpg"
keywords: []
---

# മാവ് കുഴച്ചും പരത്തിയും കഷ്ടപ്പെടേണ്ട, ഇന്ന് വൈകിട്ടത്തേക്ക് കുക്കർ ഉപയോഗിച്ചു തയ്യാറാക്കാം നല്ല സോഫ്റ്റ് പത്തിരി, വെറും ഒരു മിനിറ്റിൽ

> **Lead Summary:** **( **[www.truevisionnews.com]** ) ** നല്ല ചൂടൻ പത്തിരിയും കോഴിക്കറിയും മലബാറുകാരുടെ കോമ്പിനേഷനാണ്. ഇതേ പത്തിരി മാവ് കൊണ്ട് തയ്യാറാക്കാൻ സാധിക്കുന്ന മറ്റൊന്നാണ് പാൽപ്പത്തിരി. സ്ഥിരം പത്തിരിയേക്കാളും അൽപം കട്ടി കൂടൂതലായിരിക്കും എന്നു മാത്രമല്ല, ആവിയിൽ വേവിച്ചെടുക്കുന്നതാണ് ഇതിൻ്റെ പാചക രീതി.

## Article Content

**( **[www.truevisionnews.com]** ) ** നല്ല ചൂടൻ പത്തിരിയും കോഴിക്കറിയും മലബാറുകാരുടെ കോമ്പിനേഷനാണ്. ഇതേ പത്തിരി മാവ് കൊണ്ട് തയ്യാറാക്കാൻ സാധിക്കുന്ന മറ്റൊന്നാണ് പാൽപ്പത്തിരി. സ്ഥിരം പത്തിരിയേക്കാളും അൽപം കട്ടി കൂടൂതലായിരിക്കും എന്നു മാത്രമല്ല, ആവിയിൽ വേവിച്ചെടുക്കുന്നതാണ് ഇതിൻ്റെ പാചക രീതി.

അൽപ്പം തേങ്ങാപ്പാൽ കൂടി ഉണ്ടെങ്കിൽ പിന്നെ പ്ലേറ്റ് കാലിയാകുന്ന വഴിയറിയില്ല. എന്നാൽ പത്തിരി മാവ് പരത്തിയെടുക്കുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. എന്നാൽ ഇനി ആ ബുദ്ധിമുട്ടുണ്ടാകില്ല. കൈ ഉപയോഗിച്ച് കുഴച്ചും പരത്തിയും സമയം കളയാതെ മിനിറ്റുകൾക്കുള്ളിൽ പൂപോലുള്ള പത്തിരി തയ്യാറാക്കാൻ ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ.

അരിപ്പൊടി

ഉപ്പ്

വെള്ളം

വെളുത്തുള്ളി

ഇഞ്ചി

ജീരകം

കുരുമുളകുപൊടി

മുളകുപൊടിമല്ലിപ്പൊടി

മഞ്ഞൾപ്പൊടി

ഗരംമസാല

ഏലയ്ക്ക

ഉപ്പ്

വെള്ളം

ഒരു കുക്കർ അടുപ്പിൽ വച്ച് അതിലേയ്ക്ക് അരിപ്പൊടിയെടുക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് വെള്ളം ഒഴിച്ചിളക്കി യോജിപ്പിക്കാം. വെള്ളം വറ്റുന്നതു വരെ ഇളക്കാം. വെള്ളം വറ്റി മാവ് കട്ടിയാകുമ്പോൾ കുക്കർ അടച്ചു വച്ച് വേവിക്കാം.

ശേഷം അടുപ്പണച്ച് പ്രഷർ പോകാൻ കാത്തിരിക്കാം. പ്രഷർ പോയതിനു ശേഷം മാവ് ഒരു ബൗളിലേയ്ക്കു മാറ്റി തണുക്കാൻ വയ്ക്കാം. തണുത്തതിനു ശേഷം ചെറിയ ഉരുകളാക്കാം. ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിനു മുകളിൽ ഓരോ ഉരുളകൾ വയ്ക്കാം.

ശേഷം പ്ലാസ്റ്റിക് ഷീറ്റ് മടക്കി വയ്ക്കാം. വട്ടത്തിലുള്ള ഒരു പ്ലേറ്റ് അതിനു മുകളിൽ വച്ച് ഉരുളകൾ പരത്താം. ഒരു നോൺസ്റ്റിക് പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് പരത്തിയ പത്തിരി വച്ച് ചുട്ടെടുക്കാം. ഇത് തേങ്ങാപ്പാലിനൊപ്പം കഴിച്ചു നോക്കൂ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318667/home-made-ari-pathiri-easy-recipe-kerala-style)