---
title: "സ്കൂളില്‍ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം; പൂര്‍ത്തിയാകുന്നതിന് മുമ്പ് കര്‍ട്ടന്‍താഴ്ത്തി അധ്യാപകന്‍, സ്കൂൾ കലോത്സവം നിർത്തിവെച്ചു"
english_title: "School mime expresses solidarity with Palestine teacher brings down curtain before completion school festival halted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318655/school-mime-expresses-solidarity-with-palestine-teacher-brings-down-curtain-before-completion-school-festival-halted"
published_at: "2025-10-04T11:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e0b7a7decd9_hhhh.jpg"
keywords: []
---

# സ്കൂളില്‍ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം; പൂര്‍ത്തിയാകുന്നതിന് മുമ്പ് കര്‍ട്ടന്‍താഴ്ത്തി അധ്യാപകന്‍, സ്കൂൾ കലോത്സവം നിർത്തിവെച്ചു

> **Lead Summary:** **കാസർഗോഡ് : ( **[www.truevisionnews.com]** )** പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം ഷോ അവതരിപ്പിച്ചതിന്റെ പേരിൽ സ്കൂൾ കലോത്സവം നിർത്തിവെച്ചു. കാസർകോട് കുമ്പള ഗവ: ഹയർസെക്കൻഡറി സ്കൂളിൽ ഇന്നലെയാണ് സംഭവം. വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം മുഴുപ്പിക്കുന്നതിന്റെ മുൻപേ അധ്യാപകൻ കർട്ടൻ താഴ്ത്തുകയായിരുന്നു.

## Article Content

**കാസർഗോഡ് : ( **[www.truevisionnews.com]** )** പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം ഷോ അവതരിപ്പിച്ചതിന്റെ പേരിൽ സ്കൂൾ കലോത്സവം നിർത്തിവെച്ചു. കാസർകോട് കുമ്പള ഗവ: ഹയർസെക്കൻഡറി സ്കൂളിൽ ഇന്നലെയാണ് സംഭവം. വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം മുഴുപ്പിക്കുന്നതിന്റെ മുൻപേ അധ്യാപകൻ കർട്ടൻ താഴ്ത്തുകയായിരുന്നു.

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ മൈം ആണെന്നും. ഒരു പിഞ്ചു കുഞ്ഞ് മരിച്ചു വീഴുന്നതും ആ കുട്ടിയെ എടുത്ത് സ്റ്റേജിൻ്റെ മുന്നിൽ കൊണ്ടുവരുന്നതാണ് അവതരിപ്പിച്ചതെന്നും സ്കൂൾ വിദ്യാർത്ഥി പറഞ്ഞു. ഇന്ന് നടത്തേണ്ട കലോത്സവം മാറ്റി വെച്ചുവെന്നും വിദ്യാർത്ഥി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318655/school-mime-expresses-solidarity-with-palestine-teacher-brings-down-curtain-before-completion-school-festival-halted)