---
title: "പത്താം ക്ലാസ് പാസായോ..... ജോലിയുണ്ട്...! ഇ‍ൗസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാം"
english_title: "those who have passed 10th standard can apply for this apprentice vacancy in central railway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318646/those-who-have-passed-10th-standard-can-apply-for-this-apprentice-vacancy-in-central-railway"
published_at: "2025-10-04T10:57:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e0b08a7d70e_WhatsApp_Image_2025-10-04_at_10.58.11_AM.jpeg"
keywords: []
---

# പത്താം ക്ലാസ് പാസായോ..... ജോലിയുണ്ട്...! ഇ‍ൗസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാം

> **Lead Summary:** **( **[www.truevisionnews.com]** )** ഇ‍ൗസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ് ഒഴിവ്. 1154 ഒഴിവുകളാണ് റിക്രൂട്ട്‌മെന്റ് സെൽ 2025-ലെ അപ്രന്റിസ് തസ്തികയിൽ നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡാനാപുർ: 675, ധൻബാദ്: 156, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ: 64, സോൻപുർ: 47, സമസ്തിപുർ: 46, പ്ലാന്റ് ഡിപ്പോ (ഡിഡിയു): 29, കാര്യേജ് റിപെയർ വർക്ക്‌ഷോപ്പ് (ഹർണൗട്ട്) : 110, മെക്കാനിക്കൽ വർക്ക്‌ഷോപ്പ് (സമസ്തിപുർ): 27 എന്നിങ്ങനെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

## Article Content

**( **[www.truevisionnews.com]** )** ഇ‍ൗസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ് ഒഴിവ്. 1154 ഒഴിവുകളാണ് റിക്രൂട്ട്‌മെന്റ് സെൽ 2025-ലെ അപ്രന്റിസ് തസ്തികയിൽ നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡാനാപുർ: 675, ധൻബാദ്: 156, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ: 64, സോൻപുർ: 47, സമസ്തിപുർ: 46, പ്ലാന്റ് ഡിപ്പോ (ഡിഡിയു): 29, കാര്യേജ് റിപെയർ വർക്ക്‌ഷോപ്പ് (ഹർണൗട്ട്) : 110, മെക്കാനിക്കൽ വർക്ക്‌ഷോപ്പ് (സമസ്തിപുർ): 27 എന്നിങ്ങനെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പത്താം ക്ലാസ്സിൽ കുറഞ്ഞത് 50% മാർക്കോടെ പാസാവുകയും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റുമാണ് യോഗ്യതയായി പറയുന്നത്. നൂർ രൂപയാണ് അപേക്ഷ ഫീസായി പറയുന്നത്. എസ്‌സി/എസ്‌ടി/വനിതകൾ/പിഡബ്ല്യുബിഡി വിഭാഗത്തിന്‌ ഫീസില്ല. 15 വയസുമുതൽ 24 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയും.

എഴുത്ത് പരീക്ഷയോ അഭിമുഖമോ ഇല്ലാതെ 10-ാം ക്ലാസ്, ഐടിഐ മാർക്കുകളനുസരിച്ച് മെറിറ്റ്‌ പട്ടിക തയ്യാറാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക. [rrcecr.gov.in](http://rrcecr.gov.in) വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഒക്ടോബർ 25 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318646/those-who-have-passed-10th-standard-can-apply-for-this-apprentice-vacancy-in-central-railway)