---
title: "കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; വയനാട് സ്വദേശിയായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം "
english_title: "Bus and bike collide in Kozhikode; Student from Wayanad dies tragically"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318616/bus-and-bike-collide-in-kozhikode-student-from-wayanad-dies-tragically"
published_at: "2025-10-04T07:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e07ac76c922_bus.jpg"
keywords: []
---

# കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; വയനാട് സ്വദേശിയായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം 

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് വെള്ളിപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബസ്സും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശി മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്. സുഹൃത്തായ മാവൂർ കുറ്റിക്കടവ് സ്വദേശിക്ക് പരിക്ക്. കോഴിക്കോട് നന്തി ദാറുസ്സലാം അറബിക് കോളേജ് വിദ്യാർത്ഥികളാണ് ഇരുവരും.

## Article Content

**കോഴിക്കോട്: **കോഴിക്കോട് വെള്ളിപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബസ്സും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശി മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്. സുഹൃത്തായ മാവൂർ കുറ്റിക്കടവ് സ്വദേശിക്ക് പരിക്ക്. കോഴിക്കോട് നന്തി ദാറുസ്സലാം അറബിക് കോളേജ് വിദ്യാർത്ഥികളാണ് ഇരുവരും.

മറ്റൊരു സംഭവത്തിൽ, കൊല്ലത്ത് സ്വകാര്യ ബസ് ജീവനക്കാരന്‍റെ കൊലവിളി. ചാത്തന്നൂർ ഡിപ്പോയിലെ കെ.എസ്.ആർ.സി ബസ് ഡ്രൈവർ രാജേഷിന് നേരേയായിരുന്നു സ്വകാര്യ ബസ് ഡ്രൈവറായ പൂയപ്പള്ളി സ്വദേശി അനന്തുവിന്‍റെ ഭീഷണി. ബസിന്‍റെ സമയ ക്രമത്തെ ചൊല്ലിയുള്ള തർക്കത്തെ തുടര്‍ന്നാണ് സ്വകാര്യ ബസ് ജീവനക്കാരൻ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കുനേരെ വധ ഭീഷണി മുഴക്കിയത്.

ഇന്നലെ വെളിയം ജംഗ്ഷനിൽ ബസ് നിർത്തി യാത്രക്കാരെ ഇറക്കുന്നതിനിടെയാണ് സ്വകാര്യ ബസ് ഡ്രൈവർ വാഹനത്തിന് അടുത്തെത്തി ഭീഷണി മുഴക്കിയത്. ഡ്രൈവര്‍ സീറ്റിനടുത്ത് വന്ന് അസഭ്യവര്‍ഷം നടത്തിയശേഷം വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതിന്‍റെ വീഡിയോയും പുറത്തുവന്നു. എറണാകുളം സ്വദേശിയായ രാജേഷിന്‍റെ പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318616/bus-and-bike-collide-in-kozhikode-student-from-wayanad-dies-tragically)