---
title: "കിടപ്പുമുറിയിൽ കയറിക്കൂടിയത് അറിഞ്ഞില്ല; ചേർത്തലയിൽ ഗൃഹനാഥന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം"
english_title: "Homeowner dies tragically after snake bite in Cherthala didn't know it had entered his bedroom"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318573/homeowner-dies-tragically-after-snake-bite-in-cherthala-didnt-know-it-had-entered-his-bedroom"
published_at: "2025-10-03T19:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dfdc7b299f2_hj.jpg"
keywords: []
---

# കിടപ്പുമുറിയിൽ കയറിക്കൂടിയത് അറിഞ്ഞില്ല; ചേർത്തലയിൽ ഗൃഹനാഥന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം

> **Lead Summary:** **ചേര്‍ത്തല: ( **[www.truevisionnews.com]** ) ** ചേർത്തലയിൽ ഗൃഹനാഥന്‍ പാമ്പുകടിയേറ്റ് മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഇത്തികൊമ്പില്‍ പൂച്ചാക്കല്‍നഗരി അഞ്ചക്കുളം കോളനി വീട്ടില്‍ സുരേഷ് ബാബു ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ വീടിനുള്ളിലായിരുന്നു നടുക്കുന്ന സംഭവം. ഉച്ചക്ക് കിടക്കാനായി കട്ടിലില്‍ ഉണ്ടായിരുന്ന ബെഡ് വൃത്തിയാക്കുമ്പോള്‍ കാലില്‍ പാമ്പുകടിയേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ ആദ്യം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

## Article Content

**ചേര്‍ത്തല: ( **[www.truevisionnews.com]** ) ** ചേർത്തലയിൽ ഗൃഹനാഥന്‍ പാമ്പുകടിയേറ്റ് മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഇത്തികൊമ്പില്‍ പൂച്ചാക്കല്‍നഗരി അഞ്ചക്കുളം കോളനി വീട്ടില്‍ സുരേഷ് ബാബു ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ വീടിനുള്ളിലായിരുന്നു നടുക്കുന്ന സംഭവം. ഉച്ചക്ക് കിടക്കാനായി കട്ടിലില്‍ ഉണ്ടായിരുന്ന ബെഡ് വൃത്തിയാക്കുമ്പോള്‍ കാലില്‍ പാമ്പുകടിയേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ ആദ്യം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മറ്റൊരു സംഭവത്തിൽ കോട്ടയം കുറുവിലങ്ങാട് നിന്നും കാണാതായ സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം. കാണക്കാരി കപ്പടക്കുന്നേല്‍ വീട്ടില്‍ ജെസി സാം( 50 ) ആണ് മരിച്ചത്.

ഇടുക്കി കരിമണ്ണൂര്‍ ചെപ്പുകുളത്താണ് ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടത്. ഭര്‍ത്താവാണ് കൊല നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ മാസം 29-ാം തീയതി മുതലാണ് ജെസിയെ കാണാതാവുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയായിരുന്നു. അതിനിടെയാണ് ചെപ്പുകുളത്ത് അജ്ഞാത മൃതദേഹം കണ്ടതായി പ്രദേശവാസികൾ അറിയിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ മരിച്ചത് കാണാതായ ജെസിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318573/homeowner-dies-tragically-after-snake-bite-in-cherthala-didnt-know-it-had-entered-his-bedroom)