---
title: "കുറുവിലങ്ങാട് നിന്നും കാണാതായ സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍; കൊലപ്പെടുത്തിയതെന്ന് നിഗമനം"
english_title: "Body of missing woman from Kuruvilangad found abandoned suspect murdered"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318570/body-of-missing-woman-from-kuruvilangad-found-abandoned-suspect-murdered"
published_at: "2025-10-03T19:37:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dfd8cca62f0_dd.jpg"
keywords: []
---

# കുറുവിലങ്ങാട് നിന്നും കാണാതായ സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍; കൊലപ്പെടുത്തിയതെന്ന് നിഗമനം

> **Lead Summary:** **കോട്ടയം: ( **[www.truevisionnews.com]** ) ** കോട്ടയം കുറുവിലങ്ങാട് നിന്നും കാണാതായ സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം. കാണക്കാരി കപ്പടക്കുന്നേല്‍ വീട്ടില്‍ ജെസി സാം ആണ് മരിച്ചത്.

## Article Content

**കോട്ടയം: ( **[www.truevisionnews.com]** ) ** കോട്ടയം കുറുവിലങ്ങാട് നിന്നും കാണാതായ സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം. കാണക്കാരി കപ്പടക്കുന്നേല്‍ വീട്ടില്‍ ജെസി സാം ആണ് മരിച്ചത്.

ഇടുക്കി കരിമണ്ണൂര്‍ ചെപ്പുകുളത്താണ് ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടത്. ഭര്‍ത്താവാണ് കൊല നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ മാസം 29-ാം തീയതി മുതലാണ് ജെസിയെ കാണാതാവുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയായിരുന്നു. അതിനിടെയാണ് ചെപ്പുകുളത്ത് അജ്ഞാത മൃതദേഹം കണ്ടതായി പ്രദേശവാസികൾ അറിയിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ മരിച്ചത് കാണാതായ ജെസിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318570/body-of-missing-woman-from-kuruvilangad-found-abandoned-suspect-murdered)