---
title: "ലക്ഷ്യം അവധി ദിനത്തിലെ വില്പന; പരപ്പനങ്ങാടിയിൽ 10 കുപ്പി മാഹി മദ്യവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ"
english_title: "Targeted holiday sales; Inter-state worker caught with 10 bottles of Mahe liquor in Parappanangadi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318547/targeted-holiday-sales-inter-state-worker-caught-with-10-bottles-of-mahe-liquor-in-parappanangadi"
published_at: "2025-10-03T16:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dfad729ca15_FGFGDFD.jpg"
keywords: []
---

# ലക്ഷ്യം അവധി ദിനത്തിലെ വില്പന; പരപ്പനങ്ങാടിയിൽ 10 കുപ്പി മാഹി മദ്യവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

> **Lead Summary:** **മലപ്പുറം: [** വില്‍പനക്കായി അനധികൃതമായി കടത്തിക്കൊണ്ടു വന്ന 10 കുപ്പി മാഹി മദ്യവുമായി അന്തർ സംസ്ഥാന തൊഴിലാളി എക്‌സൈസിന്റെ പിടിയിലായി. ഛത്തീസ്‌ഗഢ് സ്വദേശിയായ സദാ ശിവോ ബഗേൽ ആണ് അറസ്റ്റിലായത്.

## Article Content

**മലപ്പുറം: [** വില്‍പനക്കായി അനധികൃതമായി കടത്തിക്കൊണ്ടു വന്ന 10 കുപ്പി മാഹി മദ്യവുമായി അന്തർ സംസ്ഥാന തൊഴിലാളി എക്‌സൈസിന്റെ പിടിയിലായി. ഛത്തീസ്‌ഗഢ് സ്വദേശിയായ സദാ ശിവോ ബഗേൽ ആണ് അറസ്റ്റിലായത്.

തിരൂരങ്ങാടി സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ വി.കെ. സൂരജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് പ്രതിയെ പിടികൂടിയത്.

അസി. എക്‌സൈസ് ഇൻസ്‌പെക്ടർ അരവിന്ദൻ, പ്രിവന്റീവ് ഓഫിസർ ദിലീപ് കുമാർ, സിവിൽ എക്‌സൈസ് ഓഫിസർ മുഹമ്മദ് സാഹിൽ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. അന്തർ സംസ്ഥാന തൊഴിലാളികളെ മറയാക്കി അനധികൃത മദ്യക്കടത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് എക്‌സൈസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസം ബിവറേജ് ഔട്ട്ലെറ്റുകള്‍ അവധിയായതിനാല്‍ നേരത്തെ തന്നെ മാഹിയില്‍ നിന്ന് മദ്യം ശേഖരിച്ച് പ്രതി സൂക്ഷിക്കുകയും വില്‍പനക്കായി കൊണ്ടുവരികയുമായിരുന്നു. ഡ്രെ ഡേ ആയതിനാല്‍ മാഹിയില്‍ നിന്നും മറ്റും ട്രെയിന്‍ വഴി മദ്യം കടത്തി കൊണ്ടുവരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധയിലാണ് ഇയാള്‍ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318547/targeted-holiday-sales-inter-state-worker-caught-with-10-bottles-of-mahe-liquor-in-parappanangadi)