---
title: "'കുട്ടികളടക്കം മരിച്ചിട്ടും സ്ഥലം വിട്ടു, നേതൃഗുണം ഇല്ല'; കരൂര്‍ ദുരന്തത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി"
english_title: "Leaving the place even after children died no leadership qualities Madras High Court appoints special investigation team in Karur tragedy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318542/leaving-the-place-even-after-children-died-no-leadership-qualities-madras-high-court-appoints-special-investigation-team-in-karur-tragedy"
published_at: "2025-10-03T16:17:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dfa9ecb400b_dddds.jpg"
keywords: []
---

# 'കുട്ടികളടക്കം മരിച്ചിട്ടും സ്ഥലം വിട്ടു, നേതൃഗുണം ഇല്ല'; കരൂര്‍ ദുരന്തത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി

> **Lead Summary:** **ചെന്നൈ: ( **[www.truevisionnews.com]** ) **കരൂര്‍ ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി. ടിവികെ അധ്യക്ഷൻ വിജയ് യെ രൂക്ഷഭാഷയിൽ വിമര്‍ശിച്ച കോടതി കരൂരിലേത് മനുഷ്യനിര്‍മിത ദുരന്തമെന്നും നിരീക്ഷിച്ചു. കുട്ടികളടക്കം മരിച്ചിട്ടും സ്ഥലം വിട്ടെന്നും അണികളെ ഉപേക്ഷിച്ചയാള്‍ക്ക് നേതൃഗുണം ഇല്ലെന്നും കോടതി രൂക്ഷഭാഷയിൽ വിമര്‍ശിച്ചു. എന്തുതരം രാഷ്ട്രീയ പാര്‍ട്ടി ആണിതെന്ന് ചോദിച്ച കോടതി ശക്തമായി അപലപിക്കുന്നുവെന്നും നിരീക്ഷിച്ചു.

## Article Content

**ചെന്നൈ: ( **[www.truevisionnews.com]** ) **കരൂര്‍ ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി. ടിവികെ അധ്യക്ഷൻ വിജയ് യെ രൂക്ഷഭാഷയിൽ വിമര്‍ശിച്ച കോടതി കരൂരിലേത് മനുഷ്യനിര്‍മിത ദുരന്തമെന്നും നിരീക്ഷിച്ചു. കുട്ടികളടക്കം മരിച്ചിട്ടും സ്ഥലം വിട്ടെന്നും അണികളെ ഉപേക്ഷിച്ചയാള്‍ക്ക് നേതൃഗുണം ഇല്ലെന്നും കോടതി രൂക്ഷഭാഷയിൽ വിമര്‍ശിച്ചു. എന്തുതരം രാഷ്ട്രീയ പാര്‍ട്ടി ആണിതെന്ന് ചോദിച്ച കോടതി ശക്തമായി അപലപിക്കുന്നുവെന്നും നിരീക്ഷിച്ചു.

അതേസമയം സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ ബേബിയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട് കരൂര്‍ സന്ദര്‍ശിച്ചു. ദുരന്തം നടന്ന സ്ഥലവും ചികിത്സയില്‍ കഴിയുന്നവരെയും മരിച്ചവരുടെ വീടുകളിലുമായിരുന്നു സന്ദര്‍ശനം. തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് എം എ ബേബി ആവശ്യപ്പെട്ടു.

41 പേരുടെ മരണത്തിനിടയാക്കിയ കരൂര്‍ ദുരന്തഭൂമി സന്ദര്‍ശിച്ച് സിപിഐഎം സംഘം. സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ ബേബി, പോളിറ്റ് ബ്യൂറോ അംഗം യു വാസുകി, എംപിമാരായ കെ രാധാകൃഷ്ണന്‍, ഡോ വി ശിവദാസന്‍, ആര്‍ സച്ചിതാനന്ദം, എംഎല്‍എ വി പി നാഗൈമാലി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളില്‍ ഒരാള്‍ക്ക് ജോലി നല്‍കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി ആവശ്യപ്പെട്ടു.

വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടി ടി വി കെ സംഘടിപ്പിച്ച റാലിയിലെ വീഴ്ചകള്‍ക്കെതിരെയും വിമര്‍ശനം ഉണ്ടായി. ദുരന്തത്തില്‍പെട്ടവരെയും കുടുംബങ്ങളെയും ചേര്‍ത്തുപിടിച്ചായിരുന്നു സിപിഐഎം സംഘത്തിന്റെ സന്ദര്‍ശനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318542/leaving-the-place-even-after-children-died-no-leadership-qualities-madras-high-court-appoints-special-investigation-team-in-karur-tragedy)