കണ്ണൂരിൽ വേദപാഠം ക്ലാസിൽ കുട്ടിയെ ശകാരിച്ചെന്ന് ആരോപിച്ച് അധ്യാപകന്റെ മുഖം കല്ലുകൊണ്ട് ഇ‌ടിച്ചു തകർത്ത് പിതാവ്

2025-10-03T15:52:00 | By Athira V

കണ്ണൂർ: ( www.truevisionnews.com ) വേദപാഠ ക്ലാസിൽ വിദ്യാർഥിയെ ശകാരിച്ചെന്ന് ആരോപിച്ച് അധ്യാപകന്റെ മുഖത്ത് കല്ലുകൊണ്ട് ഇ‌‌‌ടിച്ചു ഗുരുതരമായി പരുക്കേൽപിച്ചെന്ന് ആരോപണം. ചെമ്പേരിയിലെ എക്സൽ അലുമിനിയം ഫാബ്രിക്കേഷൻ ഉടമയും നെല്ലിക്കുറ്റി പള്ളി കൈക്കാരനുമായ ബിജു തയ്യിലിനാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ മർദ്ദനമേറ്റത്. ഏരുവേശ്ശി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണു മർദ്ദിച്ചതെന്നാണ് വിവരം.

റേഷൻ കടയിൽനിന്നു സാധനം വാങ്ങി മടങ്ങുകയായിരുന്ന ബിജുവിന്റെ വാഹനം തടഞ്ഞുനിർത്തി കല്ലുകൊണ്ട് തലയിലും മുഖത്തും തുടരെ ഇടിക്കുകയായിരുന്നെന്നാണ് പരാതി. ഇടിയേറ്റ് മൂക്കിലൂടെയും വായിലൂടെയും രക്തം ചീറ്റി വാഹനത്തിൽ കുഴഞ്ഞു വീണ ബിജുവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. മർദ്ദിച്ചയാളുടെ മകന്റെ വേദപാഠം അധ്യാപകനായ ബിജു കുട്ടിയെ ക്ലാസിൽവച്ചു ശകാരിച്ചു എന്നാരോപിച്ചാണ് മർദനമെന്നു പറയുന്നു.

മുൻപും വാഹനം തട‌ഞ്ഞുനിർത്തി ബിജുവിനെ ആക്രമിക്കാൻ ഇയാൾ ശ്രമിച്ചെപ്പോൾ നാട്ടുകാർ തടഞ്ഞിരുന്നെന്നു പറയപ്പെടുന്നു. നെല്ലിക്കുറ്റി വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി കൂടിയായ ബിജുവിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നെല്ലിക്കുറ്റിയിൽ ഹർത്താലാണ്.

Content Highlight: Father smashes teacher's face with stone after accusing him of scolding his son in Vedic class in Kannur

Next TV

Related Stories
പ്രണയവിവാഹത്തിന് ക്രൂരമായ പ്രതികാരം...! അഞ്ച് മാസം ഗർഭിണിയായ 17കാരിക്ക് നേരെ കൂട്ടബലാത്സംഗം, ഗർഭം അലസിപ്പിക്കാനും ശ്രമം

Jul 24, 2026 12:39 PM

പ്രണയവിവാഹത്തിന് ക്രൂരമായ പ്രതികാരം...! അഞ്ച് മാസം ഗർഭിണിയായ 17കാരിക്ക് നേരെ കൂട്ടബലാത്സംഗം, ഗർഭം അലസിപ്പിക്കാനും ശ്രമം

അന്യജാതിക്കാരനെ വിവാഹം കഴിച്ചതിന്റെ പേരിൽ 5 മാസം ഗർഭിണിയായ 17കാരിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഛത്തീസ്ഗഡിലെ കോരിയ ജില്ലയിലാണ്...

Read More >>
സ്വന്തം ചോരയല്ലേ...എന്നിട്ടും...! ആൺകുഞ്ഞുണ്ടായില്ല; ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമായ  പെൺകുഞ്ഞിനെ വാട്ടർ സംപിൽ എറിഞ്ഞു കൊന്നു; പിതാവ് അറസ്റ്റിൽ

Jul 24, 2026 10:23 AM

സ്വന്തം ചോരയല്ലേ...എന്നിട്ടും...! ആൺകുഞ്ഞുണ്ടായില്ല; ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമായ പെൺകുഞ്ഞിനെ വാട്ടർ സംപിൽ എറിഞ്ഞു കൊന്നു; പിതാവ് അറസ്റ്റിൽ

കർണാടക ചിക്കബല്ലാപ്പൂരിൽ ലിംഗവിവേചനത്തെ തുടർന്ന് 2 ആഴ്ച പ്രായമുള്ള പെൺകുഞ്ഞിനെ പിതാവ് വാട്ടർ സംപിലേക്ക് എറിഞ്ഞ് കൊന്നു. എം. ഇമ്രാനെ പൊലീസ്...

Read More >>
മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ചു, കറിക്കത്തികൊണ്ട് വെട്ടി; സ്വത്തുതർക്കത്തിന്‍റെ പേരിൽ അമ്മായിയമ്മയ്ക്ക് നേരെ മരുമകളുടെ കൊലപാതക ശ്രമം

Jul 24, 2026 08:52 AM

മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ചു, കറിക്കത്തികൊണ്ട് വെട്ടി; സ്വത്തുതർക്കത്തിന്‍റെ പേരിൽ അമ്മായിയമ്മയ്ക്ക് നേരെ മരുമകളുടെ കൊലപാതക ശ്രമം

ഹൈദരാബാദിൽ സ്വത്ത് തർക്കത്തെ തുടർന്ന് 57 കാരിയായ അമ്മായിയമ്മയെ കറിക്കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ച 33 കാരിയായ മരുമളെ പൊലീസ് അറസ്റ്റ് ചെയ്തു....

Read More >>
adimage
സൗഹൃദത്തിന്റെ മുഖംമൂടിയണിഞ്ഞ ക്രൂരത; പണത്തർക്കത്തിൽ യുവാവിനെ കൊലപ്പെടുത്തി റോഡപകടമായി ചിത്രീകരിച്ച പ്രതി അറസ്റ്റിൽ

Jul 24, 2026 08:45 AM

സൗഹൃദത്തിന്റെ മുഖംമൂടിയണിഞ്ഞ ക്രൂരത; പണത്തർക്കത്തിൽ യുവാവിനെ കൊലപ്പെടുത്തി റോഡപകടമായി ചിത്രീകരിച്ച പ്രതി അറസ്റ്റിൽ

ചിക്കമഗളൂരുവിൽ ഓട്ടോയുടെ അടുത്ത് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം. ഹിറ്റ് ആൻഡ് റൺ എന്ന് കരുതിയ കേസിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാർ വിൽപ്പന...

Read More >>
സ്വന്തം അമ്മയല്ലേ എങ്ങനെ തോന്നി....? ഭാര്യ പിണങ്ങിപ്പോയതിന് അമ്മയോട് പക; വെട്ടുകത്തിയുമായി പിന്തുടർന്ന് വെട്ടിപരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ

Jul 24, 2026 06:52 AM

സ്വന്തം അമ്മയല്ലേ എങ്ങനെ തോന്നി....? ഭാര്യ പിണങ്ങിപ്പോയതിന് അമ്മയോട് പക; വെട്ടുകത്തിയുമായി പിന്തുടർന്ന് വെട്ടിപരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ

ഭാര്യ പിണങ്ങിപ്പോയതിന് കാരണം അമ്മയാണെന്ന് ആരോപിച്ച് കൊല്ലം സ്വദേശി അമ്മയെ വെട്ടി. തൊടിയൂരിൽ നടന്ന സംഭവത്തിൽ രാജേഷ് അറസ്റ്റിൽ. അമ്മയെ ആശുപത്രിയിൽ...

Read More >>
പീഡനശ്രമം യാത്രയ്ക്കിടെ ....! ഹൈദരാബാദിൽ എയർലൈൻ ജീവനക്കാരിക്ക് നേരെ അതിക്രമം, 23കാരനായ ക്യാബ് ഡ്രൈവർ അറസ്റ്റിൽ

Jul 24, 2026 06:32 AM

പീഡനശ്രമം യാത്രയ്ക്കിടെ ....! ഹൈദരാബാദിൽ എയർലൈൻ ജീവനക്കാരിക്ക് നേരെ അതിക്രമം, 23കാരനായ ക്യാബ് ഡ്രൈവർ അറസ്റ്റിൽ

ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന എയർലൈൻ ജീവനക്കാരിയെ കാർ ഡ്രൈവർ പീഡിപ്പിച്ചു. ശംഷാബാദിൽ നിന്നുള്ള സംഭവത്തിൽ 23കാരൻ അറസ്റ്റിൽ....

Read More >>
Top Stories

adimage adimage