---
title: "ബൈസൺ വാലിയിൽ കൈ കാലുകളിൽ മുറിവേറ്റ നിലയിൽ അജ്ഞാത മൃതദേഹം; ആദ്യം കണ്ടത് തോട്ടിൽ കുളിക്കാനെത്തിയ വീട്ടമ്മ"
english_title: "Unidentified body found in Bison Valley Housewife goes to bathe in stream to find body"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318532/unidentified-body-found-in-bison-valley-housewife-goes-to-bathe-in-stream-to-find-body"
published_at: "2025-10-03T15:49:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dfa38e15a95_ghfgh.jpg"
keywords: []
---

# ബൈസൺ വാലിയിൽ കൈ കാലുകളിൽ മുറിവേറ്റ നിലയിൽ അജ്ഞാത മൃതദേഹം; ആദ്യം കണ്ടത് തോട്ടിൽ കുളിക്കാനെത്തിയ വീട്ടമ്മ

> **Lead Summary:** **ഇടുക്കി: ( **[www.truevisionnews.com]** ) **ബൈസൺ വാലിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കൈ കാലുകളിൽ മുറിവേറ്റ നിലയിൽ തോട്ടിലാണ് മൃതദേഹം കണ്ടത്. മൃതദേഹം അന്യസംസ്ഥാന തൊഴിലാളിയുടെതെന്നാണ് പ്രാഥമിക നിഗമനം.

## Article Content

**ഇടുക്കി: ( **[www.truevisionnews.com]** ) **ബൈസൺ വാലിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കൈ കാലുകളിൽ മുറിവേറ്റ നിലയിൽ തോട്ടിലാണ് മൃതദേഹം കണ്ടത്. മൃതദേഹം അന്യസംസ്ഥാന തൊഴിലാളിയുടെതെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെയായിരുന്നു തോട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത്. തോട്ടിൽ കുളിക്കാനെത്തിയ വീട്ടമ്മയാണ് സംഭവം ആദ്യമായി കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

മറ്റൊരു സംഭവത്തിൽ അരൂർ റെയിൽവേ സ്റ്റേഷന് സമീപം 19 വയസ്സുള്ള യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ധർമ്മേക്കാട് രതീഷിന്റെ മകൾ അഞ്ജനയാണ് മരിച്ചത്. മരണത്തിൽ ദുരൂഹത ആരോപിച്ചുകൊണ്ട് കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.അരൂർ പഞ്ചായത്ത് 17-ാം വാർഡിൽ ധർമ്മേക്കാട് സ്വദേശിനിയാണ് അഞ്ജന.

കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് അരൂർ റെയിൽവേ സ്റ്റേഷൻ സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ. ബന്ധുക്കൾ നൽകിയ പരാതി പൊലീസ് സ്വീകരിച്ചിട്ടുണ്ട്.

മരണത്തിൽ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുമെന്ന് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318532/unidentified-body-found-in-bison-valley-housewife-goes-to-bathe-in-stream-to-find-body)