---
title: "കോട്ടയ്ക്കലിൽ സിപിഎമ്മിന് തിരിച്ചടി; നഗരസഭയിലെ അംഗമായ സിപിഎം നേതാവ് കോൺഗ്രസിൽ ചേർന്നു"
english_title: "Setback for CPM in Kottakkal CPM leader a member of the municipality joins Congress"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318521/setback-for-cpm-in-kottakkal-cpm-leader-a-member-of-the-municipality-joins-congress"
published_at: "2025-10-03T14:57:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df9737588d1_gggg.jpg"
keywords: []
---

# കോട്ടയ്ക്കലിൽ സിപിഎമ്മിന് തിരിച്ചടി; നഗരസഭയിലെ അംഗമായ സിപിഎം നേതാവ് കോൺഗ്രസിൽ ചേർന്നു

> **Lead Summary:** **കോട്ടയ്ക്കല്‍: ( **[www.truevisionnews.com]** )** കോട്ടയ്ക്കൽ നഗരസഭയിലെ അംഗമായ സിപിഎം നേതാവ് കോൺഗ്രസിൽ ചേർന്നു. പണിക്കർകുണ്ട് വാർഡംഗവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ എം.സി. മുഹമ്മദ് ഹനീഫയാണ് പാർട്ടിയിൽനിന്ന്‌ രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. ജനങ്ങളിലേക്കിറങ്ങി താഴേത്തട്ടിൽ ഫലപ്രദമായ പ്രവർത്തനം കാഴ്ചവെയ്ക്കുന്നതിൽ സിപിഎം പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് മുഹമ്മദ് ഹനീഫ സിപിഎമ്മിൽനിന്ന്‌ രാജിവെച്ചത്.

## Article Content

**കോട്ടയ്ക്കല്‍: ( **[www.truevisionnews.com]** )** കോട്ടയ്ക്കൽ നഗരസഭയിലെ അംഗമായ സിപിഎം നേതാവ് കോൺഗ്രസിൽ ചേർന്നു. പണിക്കർകുണ്ട് വാർഡംഗവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ എം.സി. മുഹമ്മദ് ഹനീഫയാണ് പാർട്ടിയിൽനിന്ന്‌ രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. ജനങ്ങളിലേക്കിറങ്ങി താഴേത്തട്ടിൽ ഫലപ്രദമായ പ്രവർത്തനം കാഴ്ചവെയ്ക്കുന്നതിൽ സിപിഎം പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് മുഹമ്മദ് ഹനീഫ സിപിഎമ്മിൽനിന്ന്‌ രാജിവെച്ചത്.

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലുള്ള ഈ രാജി കോട്ടയ്ക്കലിൽ ചർച്ചാവിഷയമാണ്. എം സി മുഹമ്മദ് ഹനീഫയടക്കം കോണ്‍ഗ്രസിലേക്ക് പുതുതായി ചേര്‍ന്നവരെ സ്വീകരിക്കുന്ന ചടങ്ങ് ചാണ്ടി ഉമ്മന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആര്യാടന്‍ ഷൗക്കത്ത് എം എല്‍ എ, ഡി സി സി പ്രസിഡന്റ് അഡ്വ. വി എസ് ജോയ്, പി സേതുമാധവന്‍, പി ടി അജയ്‌മോഹന്‍, പി ഇഫ്തിഖാറുദ്ദീന്‍, വി. മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318521/setback-for-cpm-in-kottakkal-cpm-leader-a-member-of-the-municipality-joins-congress)