---
title: "ഭാര്യയേയും മക്കളെയും തന്നിൽ നിന്നകറ്റിയതിന് സമീപവാസിയായ യുവാവിനെ വെട്ടിയ സംഭവം, ഒളിവിലുള്ള ഭർത്താവിനായി അന്വേഷണം "
english_title: "man hacks wife live in partner"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318520/man-hacks-wife-live-in-partner"
published_at: "2025-10-03T14:51:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df95de0a713_knife.jpg"
keywords: []
---

# ഭാര്യയേയും മക്കളെയും തന്നിൽ നിന്നകറ്റിയതിന് സമീപവാസിയായ യുവാവിനെ വെട്ടിയ സംഭവം, ഒളിവിലുള്ള ഭർത്താവിനായി അന്വേഷണം 

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരത്ത് ഭാര്യയേയും മക്കളെയും തന്നിൽ നിന്നകറ്റിയെന്ന വിരോധത്തിൽ സമീപവാസിയായ യുവാവിനെ ആക്രമിച്ച സംഭവത്തിൽ പ്രതി ഒളിവിൽ. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ​മുക്കംപാലമൂട്ടിൽ വെച്ച് നരുവാമൂട് സ്വദേശിയായ ശ്രീജിത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ശ്രീജിത്തിനൊപ്പം താമസിക്കുന്ന സ്ത്രീയുടെ ഭർത്താവായ സുനിലാണ് വെട്ടിയത്.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരത്ത് ഭാര്യയേയും മക്കളെയും തന്നിൽ നിന്നകറ്റിയെന്ന വിരോധത്തിൽ സമീപവാസിയായ യുവാവിനെ ആക്രമിച്ച സംഭവത്തിൽ പ്രതി ഒളിവിൽ. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ​മുക്കംപാലമൂട്ടിൽ വെച്ച് നരുവാമൂട് സ്വദേശിയായ ശ്രീജിത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ശ്രീജിത്തിനൊപ്പം താമസിക്കുന്ന സ്ത്രീയുടെ ഭർത്താവായ സുനിലാണ് വെട്ടിയത്.

ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്ന ശ്രീജിത്തിനെ സുനിൽ ഓട്ടോയിലെത്തി തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ശ്രീജിത്തിനെ ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളെജ് ആശുപത്രിയിൽ കഴിയുന്ന ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട സുനിലിനായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. ഭാര്യയെയും മക്കളെയും തന്നിൽ നിന്നും അകറ്റിയതിലുള്ള വ്യക്തി വൈര്യാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318520/man-hacks-wife-live-in-partner)