---
title: "ബീച്ചിൽ കിട്ടുന്ന കിടിലൻ 'കല്ലുമ്മക്കായ' വീട്ടിൽ ഉണ്ടാക്കിയാലോ..."
english_title: "Kallumkkaya can be made at home easy racipe "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318506/kallumkkaya-can-be-made-at-home-easy-racipe"
published_at: "2025-10-03T14:07:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df8b78e0cda_ft.jpg"
keywords: []
---

# ബീച്ചിൽ കിട്ടുന്ന കിടിലൻ 'കല്ലുമ്മക്കായ' വീട്ടിൽ ഉണ്ടാക്കിയാലോ...

> **Lead Summary:** കോഴിക്കോട്ടുകാരുടെ സ്പെഷ്യൽ എണ്ണക്കടിയാണ് കല്ലുമ്മക്കായ. ബീച്ച് സൈഡിൽ നിന്നാണ് കൂടുതലും കല്ലുമ്മക്കായ അടിപൊളി രുചിയിൽ ലഭിക്കാറുള്ളത് . ഒരിക്കൽ കഴിച്ചാൽ പിന്നെ ഇതിനെ വിടില്ല . നമുക്ക് അതുപോലെ തന്നെ വീട്ടിലും ഉണ്ടാക്കി നോക്കിയാലോ?

## Article Content

കോഴിക്കോട്ടുകാരുടെ സ്പെഷ്യൽ എണ്ണക്കടിയാണ് കല്ലുമ്മക്കായ. ബീച്ച് സൈഡിൽ നിന്നാണ് കൂടുതലും കല്ലുമ്മക്കായ അടിപൊളി രുചിയിൽ ലഭിക്കാറുള്ളത് . ഒരിക്കൽ കഴിച്ചാൽ പിന്നെ ഇതിനെ വിടില്ല . നമുക്ക് അതുപോലെ തന്നെ വീട്ടിലും ഉണ്ടാക്കി നോക്കിയാലോ?

*ചേരുവകൾ*

*വൃത്തിയാക്കിയ കല്ലുമക്കായ*

*കുതിർത്ത അരി, തേങ്ങ, മധുരമുള്ള ജീരകം, ഉള്ളി *

*കുതിർത്ത അരി - തേങ്ങ , മധുരമുള്ള ജീരകം ,ഉള്ളി (നന്നായി പൊടിക്കുക.)*

*മഞ്ഞൾപ്പൊടി *

*മുളകുപൊടി *

*വെളിച്ചെണ്ണ *

*ഉപ്പ്*

*തയ്യാറാക്കുന്ന വിധം*

*ആദ്യം തന്നെ കുതിർത്ത അരി, തേങ്ങ, മധുരമുള്ള ജീരകം, ഉള്ളി എന്നിവയുടെ മിശ്രിതം വൃത്തിയാക്കിയ പുറം തോടുകളോടെയുള്ള കല്ലുമക്കായയിൽ നിറച്ച് ഒരു അപ്പച്ചെമ്പിൽ വെച്ച് വേവിച്ചെടുക്കുക .*

*പിന്നീട് മറ്റൊരു പാത്രത്തിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. കല്ലുമക്കായയും മിശ്രിതവും വെന്ത് വരുമ്പോൾ, കല്ലുമക്കായ പുറംതോടിൽ നിന്ന് വേർതിരിക്കുക. ശേഷം ഒരു പാൻ ചൂടാക്കി കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക. അതിനുശേഷം വേവിച്ച് മസാല പുരട്ടി വച്ച കല്ലുമക്കായ ഇട്ട് പൊരിച്ചെടുക്കുക. കിടിലൻ ടേസ്റ്റിൽ മലബാർ സ്റ്റൈൽ കല്ലുമ്മക്കായ റെഡി.*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318506/kallumkkaya-can-be-made-at-home-easy-racipe)