---
title: "ദസറ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വന്ദേ ഭാരത് ഇടിച്ചു, മൂന്ന് മരണം, രണ്ട് പേർക്ക് ഗുരുതരം "
english_title: "Vande Bharat hit while returning from Dussehra celebrations, three dead, two seriously injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318478/vande-bharat-hit-while-returning-from-dussehra-celebrations-three-dead-two-seriously-injured"
published_at: "2025-10-03T12:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df742bbdea1_train.jpg"
keywords: []
---

# ദസറ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വന്ദേ ഭാരത് ഇടിച്ചു, മൂന്ന് മരണം, രണ്ട് പേർക്ക് ഗുരുതരം 

> **Lead Summary:** വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച് മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബിഹാറിൽ പൂർണിയ ജില്ലയിലെ ജബൻപൂരിന് സമീപമാണ് സംഭവം. ജോഗ്ബാനിൽ നിന്ന് ദാനപൂരിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. കൈതാർ-ജോഗ്ബാനി റെയിൽവേ ലൈനിൽ വെച്ചാണ് അപകടം. പരിക്കേറ്റവരെ പൂർണിയയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച് മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബിഹാറിൽ പൂർണിയ ജില്ലയിലെ ജബൻപൂരിന് സമീപമാണ് സംഭവം. ജോഗ്ബാനിൽ നിന്ന് ദാനപൂരിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. കൈതാർ-ജോഗ്ബാനി റെയിൽവേ ലൈനിൽ വെച്ചാണ് അപകടം. പരിക്കേറ്റവരെ പൂർണിയയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദസറ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് അധികൃതർ അറിയിച്ചത്. അപകട സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മ‍ൃത​ദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്കായി ആശുപത്രിയിലേക്കയച്ചു. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318478/vande-bharat-hit-while-returning-from-dussehra-celebrations-three-dead-two-seriously-injured)