---
title: "കാമവെറി സ്വന്തം ചോരയോട്....! പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ്‌ അറസ്റ്റിൽ"
english_title: "Father arrested for raping 13 year-old girl and impregnating her"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318477/father-arrested-for-raping-13-year-old-girl-and-impregnating-her"
published_at: "2025-10-03T12:27:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df746479bb3_WhatsApp_Image_2025-10-03_at_12.29.35_PM.jpeg"
keywords: []
---

# കാമവെറി സ്വന്തം ചോരയോട്....! പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ്‌ അറസ്റ്റിൽ

> **Lead Summary:** **കാസർഗോഡ് : **കാഞ്ഞങ്ങാട് 13 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടക് സ്വദേശിയായ 45 വയസുള്ള പിതാവിനെ ഹൊസ്ദുർഗ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വയറു വേദനയെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് വിവരം അറിയുന്നത്. ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവ് അറസ്റ്റിലാവുന്നത്.

## Article Content

**കാസർഗോഡ് : **കാഞ്ഞങ്ങാട് 13 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടക് സ്വദേശിയായ 45 വയസുള്ള പിതാവിനെ ഹൊസ്ദുർഗ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വയറു വേദനയെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് വിവരം അറിയുന്നത്. ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവ് അറസ്റ്റിലാവുന്നത്.

മറ്റൊരു സംഭവത്തിൽ രണ്ടുവയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസ്സൻകുട്ടിക്ക് 67വർഷം തടവുശിക്ഷ വിധിച്ച് കോടതി. 1220000 പിഴയും വിധിച്ചു. തിരുവനന്തപുരം ചാക്കക്ക് സമീപം അച്ചനമ്മമാർക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന ഹൈദരബാദ് സ്വദേശിയായ നാടോടി പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഢിപ്പിച്ച ശേഷം കൊലപ്പെടുത്താൻ ശ്രമിച്ചത്.

തിരുവനന്തപുരം ഇടവ സ്വദേശി ഹസ്സൻകുട്ടിയെ തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി നേരത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. 2024 ഫെബ്രുവരി 18ന് അർദ്ധരാത്രിയാണ് കേസിനാസ്‌പദമായ സംഭവം. കേസിൽ ഒരു വർഷം പിന്നിടുമ്പോഴാണ് വിധി വരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318477/father-arrested-for-raping-13-year-old-girl-and-impregnating-her)