---
title: "റെയില്‍വേയിൽ ജോലി നോക്കുന്നുണ്ടോ....! 898 ഒഴിവുകളിലേക്ക് ഇന്ന് മുതൽ അപേക്ഷ സമര്‍പ്പിക്കാം, വിശദ വിവരങ്ങൾ ഇതാ...."
english_title: "Are you looking for a job in the railwaysYou can apply for 898 vacancies from today here are the details"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318470/are-you-looking-for-a-job-in-the-railwaysyou-can-apply-for-898-vacancies-from-today-here-are-the-details"
published_at: "2025-10-03T12:01:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df6dd01ac26_WhatsApp_Image_2025-10-03_at_12.01.30_PM.jpeg"
keywords: []
---

# റെയില്‍വേയിൽ ജോലി നോക്കുന്നുണ്ടോ....! 898 ഒഴിവുകളിലേക്ക് ഇന്ന് മുതൽ അപേക്ഷ സമര്‍പ്പിക്കാം, വിശദ വിവരങ്ങൾ ഇതാ....

> **Lead Summary:** **( **[www.truevisionnews.com]** )** 898 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ജയ്പുര്‍ ആസ്ഥാനമായ നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേ. ഐ.ടി.ഐ പാസായവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ [nwr.indianrailways.gov.in] ലൂടെ അപേക്ഷിക്കാം. ഒക്ടോബര്‍ മൂന്ന് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. അവസാന തിയതി നവംബര്‍ രണ്ട്.

## Article Content

**( **[www.truevisionnews.com]** )** 898 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ജയ്പുര്‍ ആസ്ഥാനമായ നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേ. ഐ.ടി.ഐ പാസായവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ [nwr.indianrailways.gov.in] ലൂടെ അപേക്ഷിക്കാം. ഒക്ടോബര്‍ മൂന്ന് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. അവസാന തിയതി നവംബര്‍ രണ്ട്.

അപേക്ഷകര്‍ക്ക് ഇരുപത്തിനാല് വയസ് കവിയരുത്. എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് അഞ്ച് വര്‍ഷവും ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് പത്ത് വര്‍ഷം പ്രായപരിധിയില്‍ ഇളവുണ്ട്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് (NCVT)/ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് (SCVT) നല്‍കുന്ന നിര്‍ദ്ദിഷ്ട ട്രേഡിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും (NCT) പത്താം ക്ലാസില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കും ഉണ്ടായിരിക്കണം.

എസ്.സി/എസ്.ടി, ഭിന്നശേഷിക്കാർ, വനിതകള്‍ എന്നിവരൊഴികെയുള്ള എല്ലാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 100 രൂപ അപേക്ഷാ ഫീസ് ഈടാക്കുന്നതാണ്.

**എങ്ങനെ അപേക്ഷിക്കാം**

ആര്‍.ആര്‍.സി ജയ്പൂരിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ rrcjaipur.in സന്ദര്‍ശിക്കുക. പ്രധാനപേജിലെ 'അപ്രന്റീസ് 04/2025' എന്ന വിഭാഗത്തിന് താഴെയുള്ള 'ഓണ്‍ലൈന്‍/ഇ-ആപ്ലിക്കേഷന്‍' എന്നതില്‍ ക്ലിക്ക് ചെയ്യുക.

**ആവശ്യമായ വിവരങ്ങള്‍ സമര്‍പ്പിക്കുക.**

ഭാവിയിലെ ആവശ്യങ്ങള്‍ക്കായി അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.

**തിരഞ്ഞെടുപ്പ് പ്രക്രിയ**

പത്താം ക്ലാസ്സിലെയും ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (ITI) സര്‍ട്ടിഫിക്കറ്റിലെയും മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. അന്തിമ മെറിറ്റ് ലിസ്റ്റ് ഡിവിഷന്‍/യൂണിറ്റ്, ട്രേഡ്, കമ്മ്യൂണിറ്റി എന്നിവയുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്. മെറിറ്റ് ലിസ്റ്റില്‍ ഇടം നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ മെഡിക്കല്‍ പരിശോധനയ്ക്കും രേഖാപരിശോധനയ്ക്കുമായി അതത് ഡിവിഷനുകള്‍/യൂണിറ്റുകള്‍ സന്ദര്‍ശിക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318470/are-you-looking-for-a-job-in-the-railwaysyou-can-apply-for-898-vacancies-from-today-here-are-the-details)