---
title: "രണ്ടുവയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഹസ്സൻകുട്ടിക്ക് 67വർഷം തടവുശിക്ഷ വിധിച്ച് കോടതി"
english_title: "Court sentences Hassankutty to 67 years in prison for kidnapping and raping two-year-old girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318455/court-sentences-hassankutty-to-67-years-in-prison-for-kidnapping-and-raping-two-year-old-girl"
published_at: "2025-10-03T11:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df65fbb44a8_case.jpg"
keywords: []
---

# രണ്ടുവയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഹസ്സൻകുട്ടിക്ക് 67വർഷം തടവുശിക്ഷ വിധിച്ച് കോടതി

> **Lead Summary:** രണ്ടുവയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസ്സൻകുട്ടിക്ക് 67വർഷം തടവുശിക്ഷ വിധിച്ച് കോടതി. 1220000 പിഴയും വിധിച്ചു.

## Article Content

രണ്ടുവയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസ്സൻകുട്ടിക്ക് 67വർഷം തടവുശിക്ഷ വിധിച്ച് കോടതി. 1220000 പിഴയും വിധിച്ചു.

തിരുവനന്തപുരം ചാക്കക്ക് സമീപം അച്ചനമ്മമാർക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന ഹൈദരബാദ് സ്വദേശിയായ നാടോടി പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഢിപ്പിച്ച ശേഷം കൊലപ്പെടുത്താൻ ശ്രമിച്ചത്.

തിരുവനന്തപുരം ഇടവ സ്വദേശി ഹസ്സൻകുട്ടിയെ തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി നേരത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. 2024 ഫെബ്രുവരി 18ന് അർദ്ധരാത്രിയാണ് കേസിനാസ്‌പദമായ സംഭവം. കേസിൽ ഒരു വർഷം പിന്നിടുമ്പോഴാണ് വിധി വരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318455/court-sentences-hassankutty-to-67-years-in-prison-for-kidnapping-and-raping-two-year-old-girl)