---
title: "'തട്ടിപ്പ് നടത്തിയവരെ കണ്ടെത്തും, ശബരിമല ക്ഷേത്രത്തെ ദുരുപയോഗം ചെയ്യാൻ ആരെയും സർക്കാർ അനുവദിക്കില്ല'  "
english_title: "Former LDF convener EP Jayarajan responded to the Sabarimala gold patch controversy."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318451/former-ldf-convener-ep-jayarajan-responded-to-the-sabarimala-gold-patch-controversy"
published_at: "2025-10-03T11:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df64d935553_ep.jpg"
keywords: []
---

# 'തട്ടിപ്പ് നടത്തിയവരെ കണ്ടെത്തും, ശബരിമല ക്ഷേത്രത്തെ ദുരുപയോഗം ചെയ്യാൻ ആരെയും സർക്കാർ അനുവദിക്കില്ല'  

> **Lead Summary:** ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് എൽഡിഎഫ് മുൻ കൺവീനർ ഇ പി ജയരാജൻ. ആരാണോ തട്ടിപ്പ് നടത്തിയത് ദേവസ്വം ബോർഡിൻ്റെ വിജിലൻസ് അത് കണ്ടെത്തുമെന്ന് ഇ പി ജയരാജൻ പറഞ്ഞു.

## Article Content

ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് എൽഡിഎഫ് മുൻ കൺവീനർ ഇ പി ജയരാജൻ. ആരാണോ തട്ടിപ്പ് നടത്തിയത് ദേവസ്വം ബോർഡിൻ്റെ വിജിലൻസ് അത് കണ്ടെത്തുമെന്ന് ഇ പി ജയരാജൻ പറഞ്ഞു.

കുറ്റവാളികളെ കണ്ടെത്തി ശക്തമായിട്ടുള്ള നടപടി സ്വീകരിക്കും. ശബരിമല ക്ഷേത്രത്തെ ദുരുപയോഗം ചെയ്യാൻ ആരെയും സർക്കാർ അനുവദിക്കില്ലെന്നും ഒരു വിശ്വാസികൾക്കും തടസ്സം ഉണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേര്‍ത്തു.

ആഗോള അയ്യപ്പ സംഗമത്തെ ലക്ഷ്യമിട്ടുകൊണ്ടാണ് പോറ്റിയെ ഉപയോഗിച്ച് ഹീനമായ കാര്യങ്ങൾ ചെയ്തത്. ഗൂഢാലോചനയുണ്ടോ എന്നതും കണ്ടെത്തുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318451/former-ldf-convener-ep-jayarajan-responded-to-the-sabarimala-gold-patch-controversy)