---
title: "സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങിയത് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാൻ; തളിപ്പറമ്പിൽ യുവതിയേയും കുട്ടിയേയും കാണാനില്ല, പരാതി"
english_title: "Woman and child missing after leaving home to go to husband's house in Taliparamba"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318443/woman-and-child-missing-after-leaving-home-to-go-to-husbands-house-in-taliparamba"
published_at: "2025-10-03T11:00:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68df5f94156b1_missing.jpg"
keywords: []
---

# സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങിയത് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാൻ; തളിപ്പറമ്പിൽ യുവതിയേയും കുട്ടിയേയും കാണാനില്ല, പരാതി

> **Lead Summary:** യുവതിയേയും കുട്ടിയേയും കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കരുവഞ്ചാല്‍ വെള്ളാട് ജുമാമസ്ജിദിന് സമീപത്തെ പി.കെ.ഹൗസില്‍ റിസ്വാന, ഇവരുടെ മൂന്ന് വയസുള്ള മകന്‍ എന്നിവരെയാണ് ഒക്ടോബര്‍ 1 ന് രാവിലെ കാണാതായത്.

## Article Content

യുവതിയേയും കുട്ടിയേയും കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കരുവഞ്ചാല്‍ വെള്ളാട് ജുമാമസ്ജിദിന് സമീപത്തെ പി.കെ.ഹൗസില്‍ റിസ്വാന, ഇവരുടെ മൂന്ന് വയസുള്ള മകന്‍ എന്നിവരെയാണ് ഒക്ടോബര്‍ 1 ന് രാവിലെ കാണാതായത്.

പൂവത്തെ സ്വന്തം വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നതായി പറഞ്ഞ് ഇറങ്ങിയ റിസ്വാനയെ കാണാനില്ലെന്ന ഭര്‍ത്താവ് ചെറിയാണ്ടീരകത്ത് വീട്ടില്‍ സി.എന്‍.ജയ്ഫറിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. പോലീസ് അന്വേഷണത്തില്‍ റിസ്വാനയെ കണ്ടെത്തിയതായി സൂചനകളുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318443/woman-and-child-missing-after-leaving-home-to-go-to-husbands-house-in-taliparamba)