തളിപ്പറമ്പ്: (truevisionnews.com) യുവതിയേയും കുട്ടിയേയും കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കരുവഞ്ചാല്‍ വെള്ളാട് ജുമാമസ്ജിദിന് സമീപത്തെ പി.കെ.ഹൗസില്‍ റിസ്വാന(24), ഇവരുടെ മൂന്ന് വയസുള്ള മകന്‍ എന്നിവരെയാണ് ഒക്ടോബര്‍ 1 ന് രാവിലെ കാണാതായത്.
പൂവത്തെ സ്വന്തം വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നതായി പറഞ്ഞ് ഇറങ്ങിയ റിസ്വാനയെ കാണാനില്ലെന്ന ഭര്‍ത്താവ് ചെറിയാണ്ടീരകത്ത് വീട്ടില്‍ സി.എന്‍.ജയ്ഫറിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. പോലീസ് അന്വേഷണത്തില്‍ റിസ്വാനയെ കണ്ടെത്തിയതായി സൂചനകളുണ്ട്.
Content Highlight: Woman and child missing after leaving home to go to husband's house in Taliparamba



































