കണ്ണൂർ കല്ല്യാട്ടെ കവർച്ചയിൽ പൂജാരി അറസ്റ്റിൽ; കൊല്ലപ്പെട്ട ദർഷിത കവർച്ച ചെയ്ത പണം മഞ്ജുനാഥിന് കൈമാറിയെന്ന് കണ്ടെത്തൽ

2025-10-03T10:17:00 | By VIPIN P V

ഇരിക്കൂർ: ( www.truevisionnews.com ) ഇരിക്കൂർ കല്യാട്ട് നാലു ലക്ഷം രൂപയും 30പവന്‍ സ്വര്‍ണവും മോഷണം പോവുകയും യുവതി കൊല്ലപ്പെടുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര പൂജാരിയെ പൊലീസ് പിടികൂടി. കർണാടക സിംഗപട്ടണം സ്വദേശി മഞ്ജുനാഥ് ആണ് പിടിയിലായത്. കൊല്ല​പ്പെട്ട ദർശിതയോട് പ്രേതശല്യം ഒഴിപ്പിക്കാൻ രണ്ട് ലക്ഷം രൂപ മാത്രമാണ് താൻ വാങ്ങിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

ആഗസ്ത് 22നാണ് സിബ്ഗ കോളജിനു സമീപം പുള്ളിവേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിനടുത്ത് അഞ്ചാംപുര വീട്ടില്‍ കെ.സി. സുമതയുടെ വീട്ടില്‍ മോഷണം നടന്നത്. ഇതിന് പിന്നാലെ സുമതയുടെ മകന്‍ സുഭാഷിന്റെ ഭാര്യ ദര്‍ശിത(22)യെ കര്‍ണാടക സാലിഗ്രാമത്തിലെ ലോഡ്ജില്‍ ക്രൂരമായി ​കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. പണവും സർണവുമെടുത്ത് പോയ ദർശിതയെ സുഹൃത്ത് കൊലപ്പെടുത്തുകയായിരുന്നു.

മോഷണമുതൽ കണ്ടെത്താനുള്ള ഇരിക്കൂർ പൊലീസിന്റെ അന്വേഷണമാണ് ഇപ്പോൾ പൂജാരി മഞ്ജുനാഥിന്റെ അറസ്റ്റിലേക്ക് എത്തിച്ചത്. ഇയാൾക്ക് ദർശിത പണം നൽകുന്ന സി.സി.ടി.വി ദൃശ്യം പുറത്തുവന്നിരുന്നു. ദർശിതയുടെ വീട്ടിലെ പ്രേതശല്യം ഒഴിപ്പിക്കാൻ രണ്ട് ലക്ഷം രൂപ വാങ്ങിയെന്നാണ് പൂജാരി മൊഴി നൽകിയത്. ഇത് പൊലീസ് പൂർണമായി വിശ്വാസത്തിൽ എടുത്തിട്ടില്ല.

കവർച്ച നടന്ന സുമതയും മറ്റൊരു മകന്‍ സൂരജും ചെങ്കല്‍പണയില്‍ ജോലിക്ക് പോയതായിരുന്നു. ഇതിന് പിന്നാലെയാണ് ദര്‍ശിത രണ്ടര വയസ്സുള്ള മകളോടൊപ്പം വീട് പൂട്ടി കര്‍ണാടകയിലെ സ്വന്തം വീട്ടിലേക്ക് പോയത്. സുമത വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. അപ്പോള്‍ തന്നെ ദർശിതയെ ഫോൺ വിളിച്ചപ്പോൾ രണ്ടു ദിവസം കഴിഞ്ഞുവരാമെന്ന് പറഞ്ഞു.

ഫോണെടുത്തപ്പോള്‍ മറ്റാരോടോ സംസാരിക്കുന്നത് കേള്‍ക്കാമായിരുന്നെന്നും ഇവര്‍ പറഞ്ഞു. തുടർന്ന് ദര്‍ശിതയോട് വിവരങ്ങള്‍ അന്വേഷിക്കാന്‍ പോലീസ് ബന്ധപ്പെട്ടപ്പോള്‍ ലഭ്യമായിരുന്നില്ല. പിന്നീടാണ് ഇവരെ കര്‍ണാടകയിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ആൺസുഹൃത്ത് സിദ്ധരാജുവാണ് കൊലപ്പെടുത്തിയത്. ക്വാറികളില്‍ പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ഡിറ്റണേറ്റര്‍ ദര്‍ഷിതയുടെ വായില്‍ തിരുകി പൊട്ടിച്ചായിരുന്നു കൊലപാതകം.

തല പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. മൊബൈൽ ചാര്‍ജര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടമെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇതിലാണ് ഡിറ്റണേറ്റര്‍ കണക്ട് ചെയ്തതെന്നും സിദ്ധരാജു മൊഴി നല്‍കി. ദർശിത ഭര്‍ത്താവിനൊപ്പം ഗള്‍ഫിലേക്ക് പോകാന്‍ തീരുമാനിച്ചതും കടം നല്‍കിയ പണം തിരികെ ചോദിച്ചതുമാണ് കൊലപാതകത്തിനുള്ള പ്രകോപനമത്രെ.

Content Highlight: Priest arrested in robbery at Kannur Kalliad It is found that the murdered Darshita handed over the stolen money to Manjunath

Next TV

Related Stories
കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി; ഉള്ള്യേരിയിലെ  മലബാർ മെഡിക്കൽ കോളേജിനെതിരെ ബന്ധുക്കളുടെ പ്രതിഷേധം

Jul 24, 2026 08:48 PM

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി; ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജിനെതിരെ ബന്ധുക്കളുടെ പ്രതിഷേധം

കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ പിത്താശയ ശസ്ത്രക്രിയയ്ക്ക് ശേഷം ഉള്ള്യേരി സ്വദേശിനി സിനി മരിച്ചു. ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ പരാതി...

Read More >>
കോഴിക്കോട് 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞതായി പരാതി; ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ, അന്വേഷണം ഊർജിതം

Jul 24, 2026 08:05 PM

കോഴിക്കോട് 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞതായി പരാതി; ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ, അന്വേഷണം ഊർജിതം

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞെന്ന പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ്...

Read More >>
അടിവസ്ത്രത്തില്‍ പ്രത്യേക അറ, പരിശോധിച്ചപ്പോള്‍ പേസ്റ്റ് രൂപത്തില്‍ രണ്ട് കോടിയുടെ സ്വര്‍ണം, കോഴിക്കോട് സ്വദേശി അറസ്റ്റില്‍

Jul 24, 2026 07:44 PM

അടിവസ്ത്രത്തില്‍ പ്രത്യേക അറ, പരിശോധിച്ചപ്പോള്‍ പേസ്റ്റ് രൂപത്തില്‍ രണ്ട് കോടിയുടെ സ്വര്‍ണം, കോഴിക്കോട് സ്വദേശി അറസ്റ്റില്‍

അബുദാബിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് ഏകദേശം രണ്ട് കോടി രൂപ വിലവരുന്ന 24 കാരറ്റ് സ്വർണവും...

Read More >>
adimage
കോഴിക്കോട് രാമനാട്ടുകരയിൽ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 24, 2026 06:45 PM

കോഴിക്കോട് രാമനാട്ടുകരയിൽ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് രാമനാട്ടുകര KT പ്ലാസ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ പാലക്കാട് സ്വദേശി ശ്രീരാമിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫറോക്ക് പോലീസ് അന്വേഷണം...

Read More >>
വിലങ്ങാട് ദുരന്തം: അവഗണനയിൽ പ്രതിഷേധിച്ച് ജൂലൈ 30ന് ഏകദിന സത്യാഗ്രഹം; കലക്ടറേറ്റിന് മുന്നിൽ എൽഡിഎഫ് ജനപ്രതിനിധികൾ

Jul 24, 2026 06:43 PM

വിലങ്ങാട് ദുരന്തം: അവഗണനയിൽ പ്രതിഷേധിച്ച് ജൂലൈ 30ന് ഏകദിന സത്യാഗ്രഹം; കലക്ടറേറ്റിന് മുന്നിൽ എൽഡിഎഫ് ജനപ്രതിനിധികൾ

വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നുള്ള നിർമ്മാണ നിരോധനവും നഷ്ടപരിഹാര കാലതാമസവും ചൂണ്ടിക്കാട്ടി വാണിമേൽ പഞ്ചായത്ത് എൽഡിഎഫ് ജനപ്രതിനിധികൾ...

Read More >>
കോഴിക്കോട് മുക്കത്ത് സ്കൂൾ വിട്ട് മടങ്ങവേ കുട്ടി ഓട്ടോയിൽ നിന്ന് തെറിച്ച് വീണു; ലോറി തലയിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരൻ മരിച്ചു

Jul 24, 2026 06:41 PM

കോഴിക്കോട് മുക്കത്ത് സ്കൂൾ വിട്ട് മടങ്ങവേ കുട്ടി ഓട്ടോയിൽ നിന്ന് തെറിച്ച് വീണു; ലോറി തലയിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരൻ മരിച്ചു

കോഴിക്കോട് മുക്കത്ത് ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ 7 വയസ്സുകാരന്റെ തലയിലൂടെ ലോറി കയറി മരണം. മണാശ്ശേരി ഗവ. യു.പി സ്കൂൾ വിദ്യാർത്ഥി അമൽ ആണ്...

Read More >>
Top Stories

adimage adimage