---
title: "ഇന്ന് വൈകീട്ട് ചായയ്ക്ക് 'മസാലവട' ഉണ്ടാക്കാം... കഴിച്ച് തുടങ്ങിയാൽ പിന്നെ ഫാൻ ആവും "
english_title: "How to make masala vada"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318418/how-to-make-masala-vada"
published_at: "2025-10-03T08:46:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df40368f1c2_FT.jpg"
keywords: []
---

# ഇന്ന് വൈകീട്ട് ചായയ്ക്ക് 'മസാലവട' ഉണ്ടാക്കാം... കഴിച്ച് തുടങ്ങിയാൽ പിന്നെ ഫാൻ ആവും 

> **Lead Summary:** വൈകീട്ട് ചായ നിർബന്ധമാണ് എല്ലാവര്ക്കും . പലതരം എണ്ണക്കടികൾ നമ്മൾ കടകളിൽ നിന്ന് കഴിക്കാറുണ്ട് . എന്നാൽ അതൊന്നും വീട്ടിൽ ഉണ്ടാക്കാറില്ല . ഇന്ന് വൈകീട്ടത്തെ ചായയ്ക്ക് ഈ മസാലവട ഒന്ന് ട്രൈ ചെയ്തുനോക്കൂ .. എങ്ങനെയാണ് എളുപ്പത്തിൽ ഉണ്ടാക്കുന്നത് എന്ന് നോക്കാം ...

## Article Content

വൈകീട്ട് ചായ നിർബന്ധമാണ് എല്ലാവര്ക്കും . പലതരം എണ്ണക്കടികൾ നമ്മൾ കടകളിൽ നിന്ന് കഴിക്കാറുണ്ട് . എന്നാൽ അതൊന്നും വീട്ടിൽ ഉണ്ടാക്കാറില്ല . ഇന്ന് വൈകീട്ടത്തെ ചായയ്ക്ക് ഈ മസാലവട ഒന്ന് ട്രൈ ചെയ്തുനോക്കൂ .. എങ്ങനെയാണ് എളുപ്പത്തിൽ ഉണ്ടാക്കുന്നത് എന്ന് നോക്കാം ...

***ചേരുവകള്‍***

*കടല പരിപ്പ്, കറുവപ്പട്ട, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, പെരുംജീരകം, *

*സവാള, കറിവേപ്പില, മല്ലിയില, കായപ്പൊടി, ഉപ്പ്, എണ്ണ,*

*തയ്യാറാക്കുന്ന വിധം*

*ആദ്യം പരിപ്പ് കുതിര്‍ക്കാന്‍ വെള്ളത്തില്‍ ഇടുക . ശേഷം മിക്‌സിയുടെ ജാറില്‍ കറുവപ്പട്ട, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പെരുംജീരകം എന്നിവ ഒരുപാട് അരയാത്ത രീതിയില്‍ അരച്ചെടുക്കുക*

*അതിലേക്ക് കുതിര്‍ത്ത പരിപ്പ് ചേര്‍ത്ത് അരച്ചെടുക്കണം. ശ്രദ്ധിക്കുക , ഒരുപാട് അരഞ്ഞ് കുഴഞ്ഞ് പോകാതെ കുറച്ച് തരുതരിപ്പായി വേണം അരച്ചെടുക്കാന്‍ . അരച്ചെടുത്ത ഈ മാവിന്റെ കൂട്ടിലേക്ക് സവാള അരിഞ്ഞത് ചേര്‍ക്കുക , അതിലേക്ക് കായപ്പൊടി, കറിവേപ്പില, മല്ലിയില , ഉപ്പ് ചേര്‍ക്കുക. *

*ഇത് മിക്‌സ് ചെയ്ത് വൃത്തത്തില്‍ പരിപ്പ് വടയുടെ ആകൃതിയില്‍ പരത്തി എടുക്കുക , പാനില്‍ വെളിച്ചെണ്ണ ചൂടാക്കുക . പിന്നീട് വട്ടത്തില്‍ പരത്തി എടുത്ത മാവ് ചൂടായ എണ്ണയില്‍ വറുത്തെടുക്കുക .*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318418/how-to-make-masala-vada)