---
title: "മോഹന്‍ലാലിനെ ആദരിക്കുന്ന സര്‍ക്കാര്‍ പരിപാടി 'മലയാളം വാനോളം, ലാല്‍സലാമിലേക്ക്' പ്രവേശനം സൗജന്യം  "
english_title: "Admission to the government program 'Malayalam Vaanolam, Lal Salaam' honoring Mohanlal is free"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318415/admission-to-the-government-program-malayalam-vaanolam-lal-salaam-honoring-mohanlal-is-free"
published_at: "2025-10-03T08:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df3a41c1198_LAL.jpg"
keywords: []
---

# മോഹന്‍ലാലിനെ ആദരിക്കുന്ന സര്‍ക്കാര്‍ പരിപാടി 'മലയാളം വാനോളം, ലാല്‍സലാമിലേക്ക്' പ്രവേശനം സൗജന്യം  

> **Lead Summary:** രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്ന ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം.

## Article Content

രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്ന ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം.

'മലയാളം വാനോളം, ലാല്‍സലാം' എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിനുവേണ്ടി മോഹന്‍ലാലിനെ ആദരിക്കും. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ അതിഥികളായി എത്തും.

ആദരിക്കല്‍ ചടങ്ങിനെത്തുടര്‍ന്ന് സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍ അവതരിപ്പിക്കുന്ന രംഗാവിഷ്‌കാരം 'രാഗം മോഹനം' അരങ്ങേറും. മോഹന്‍ലാല്‍ സിനിമകളിലെ നായികമാരും ഗായികമാരും വേദിയില്‍ എത്തും. കലാസന്ധ്യയുടെ ഭാഗമായി മോഹന്‍ലാലും വേദിയില്‍ കലാ അവതരണങ്ങള്‍ നടത്തും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318415/admission-to-the-government-program-malayalam-vaanolam-lal-salaam-honoring-mohanlal-is-free)