---
title: "അതിരപ്പിള്ളിയില്‍ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി തിരിച്ചെത്തി"
english_title: "Missing 10th grade student from Athirappilly returns"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318413/missing-10th-grade-student-from-athirappilly-returns"
published_at: "2025-10-03T08:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df36bca5699_MUIS.jpg"
keywords: []
---

# അതിരപ്പിള്ളിയില്‍ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി തിരിച്ചെത്തി

> **Lead Summary:** അതിരപ്പിള്ളിയില്‍ ഇന്നലെ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി തിരിച്ചെത്തി. അതിരപ്പിള്ളി വെറ്റിലപ്പാറയില്‍ കാണാതായ വിദ്യാര്‍ത്ഥിക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് കുട്ടി തിരിച്ചെത്തിയത്.

## Article Content

അതിരപ്പിള്ളിയില്‍ ഇന്നലെ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി തിരിച്ചെത്തി. അതിരപ്പിള്ളി വെറ്റിലപ്പാറയില്‍ കാണാതായ വിദ്യാര്‍ത്ഥിക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് കുട്ടി തിരിച്ചെത്തിയത്.

ശാസ്താപൂവം ഉന്നതിയിലെ രാജന്റെ മകന്‍ അച്ചു(14)വിനെയാണ് ഇന്നലെ (വ്യാഴാഴ്ച്ച) വൈകീട്ട് മൂന്ന് മണിയോടെ കാണാതായത്. പൊലീസും വനം വകുപ്പും ചേര്‍ന്ന് ഇന്നലെ മുഴുവന്‍ വനത്തില്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് കുട്ടി തിരിച്ചെത്തിയത്.

അതേസമയം ആലപ്പുഴയില്‍ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിനെ മാറി നൽകിയതായി പരാതി. എൻഐസിയുവിൽ ഉള്ള കുട്ടിയെ മുലപ്പാൽ നൽകാൻ നഴ്‌സ് മാറി നൽകിയതായാണ് പരാതി. കുഞ്ഞിനെ മുലപ്പാൽ നൽകാൻ മറ്റൊരാൾക്ക് നൽകിയെന്നാണ് രക്ഷിതാക്കളുടെ ആരോപണം.

മുലപ്പാൽ നൽകാനായി അമ്മ എത്തിയപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് അറിഞ്ഞത്. പിന്നാലെയാണ് മറ്റൊരാൾക്ക് കുഞ്ഞിനെ പാലൂട്ടാൻ നൽകിയെന്ന് മനസിലായത്. പറവൂർ സ്വദേശിനിയുടെ കുഞ്ഞിനെയാണ് മാറി നൽകിയത്.

അമ്മ പരാതിയുമായി വന്നതോടെയാണ് വിവരം ആശുപത്രി അധികൃതർ അറിയുന്നത്. കുഞ്ഞിന്റെ കൈയിലെ ടാഗ് നഷ്ടപ്പെട്ടതാണ് മാറിനൽകാൻ കാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മുപ്പതിനാണ് കുഞ്ഞ് ജനിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318413/missing-10th-grade-student-from-athirappilly-returns)