---
title: "ബൈക്ക് ബസിനടിയിൽപെട്ട് റിട്ട. വനപാലകന് ദാരുണാന്ത്യം"
english_title: "Retired forest guard dies after bike falls under bus"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318390/retired-forest-guard-dies-after-bike-falls-under-bus"
published_at: "2025-10-02T21:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dea6a8edaea_SS.jpg"
keywords: []
---

# ബൈക്ക് ബസിനടിയിൽപെട്ട് റിട്ട. വനപാലകന് ദാരുണാന്ത്യം

> **Lead Summary:** **നിലമ്പൂർ: ( **[www.truevisionnews.com]** ) **കരിമ്പുഴ പാലത്തിലുണ്ടായ അപകടത്തിൽ ബൈക്ക് ബസിനടിയിൽപ്പെട്ട് റിട്ട: വനപാലകൻ മരിച്ചു. നിലമ്പൂർ വീട്ടിക്കുത്ത് കല്ലേമ്പാടത്ത് വീട്ടിൽ ഹരിദാസൻ ആണ് മരിച്ചത്. കെ എൻ ജി റോഡിലെ കരിമ്പുഴ പാലത്തിൽ വ്യാഴം രാത്രി 7.15 ഓടെയോടെയാണ് അപകടം.

## Article Content

**നിലമ്പൂർ: ( **[www.truevisionnews.com]** ) **കരിമ്പുഴ പാലത്തിലുണ്ടായ അപകടത്തിൽ ബൈക്ക് ബസിനടിയിൽപ്പെട്ട് റിട്ട: വനപാലകൻ മരിച്ചു. നിലമ്പൂർ വീട്ടിക്കുത്ത് കല്ലേമ്പാടത്ത് വീട്ടിൽ ഹരിദാസൻ ആണ് മരിച്ചത്. കെ എൻ ജി റോഡിലെ കരിമ്പുഴ പാലത്തിൽ വ്യാഴം രാത്രി 7.15 ഓടെയോടെയാണ് അപകടം.

നിലമ്പൂർ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും ബസുമാണ് അപകടത്തിൽപ്പെട്ടത്. ബൈക്ക് എഡ്ജിൽ ഇറങ്ങിയതോടെ ഹരിദാസ് ബസിന് അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: രതീദേവി. മക്കൾ: അഞ്ജു, അരുൺ. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മറ്റൊരു സംഭവത്തിൽ മോട്ടോർ സൈക്കിൾ ഇടിച്ച് കേരളാ ബാങ്ക് റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർക്ക് ദാരുണാന്ത്യം. എളയാവൂർ ക്ഷേത്രത്തിന് സമീപത്തെ നവനീതത്തിൽ സി പി ബാലകൃഷ്‌ണൻ (74) ആണ് മരിച്ചത്. പളളിക്കുന്ന് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കവെ ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാത്രി മരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318390/retired-forest-guard-dies-after-bike-falls-under-bus)