---
title: "ആശുപത്രിയിലും രക്ഷയില്ലേ...? തിരുവനന്തപുരത്ത് സര്‍ക്കാര്‍ ആശുപത്രി കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്ന് വീണു; രോഗിയുടെ ബന്ധുവിന് പരിക്ക്"
english_title: "Concrete slab of government hospital building falls off in Thiruvananthapuram; patient's relative injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318368/concrete-slab-of-government-hospital-building-falls-off-in-thiruvananthapuram-patients-relative-injured"
published_at: "2025-10-02T20:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de934e9ea39_tvm.jpg"
keywords: []
---

# ആശുപത്രിയിലും രക്ഷയില്ലേ...? തിരുവനന്തപുരത്ത് സര്‍ക്കാര്‍ ആശുപത്രി കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്ന് വീണു; രോഗിയുടെ ബന്ധുവിന് പരിക്ക്

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്ന് വീണ് രോഗിയുടെ ബന്ധുവിന് പരിക്ക്. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ കെട്ടിടത്തിന്റെ കോൺക്രീറ്റിൽ നിന്ന് പാളികൾ വീണാണ് രോഗിയുടെ ബന്ധുവിന് പരിക്കേറ്റത്. ശാന്തിഗിരി സ്വദേശി നൗഫിയ നൗഷാദിന് കയ്യിലാണ് പരിക്കേറ്റു.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്ന് വീണ് രോഗിയുടെ ബന്ധുവിന് പരിക്ക്. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ കെട്ടിടത്തിന്റെ കോൺക്രീറ്റിൽ നിന്ന് പാളികൾ വീണാണ് രോഗിയുടെ ബന്ധുവിന് പരിക്കേറ്റത്. ശാന്തിഗിരി സ്വദേശി നൗഫിയ നൗഷാദിന് കയ്യിലാണ് പരിക്കേറ്റു.

ബന്ധുവിനെ പിഎംആർ ഒപിയിൽ ഡോക്ടറെ കാണിക്കാൻ ഇരിക്കുന്നതിനിടെയാണ് സംഭവം. നൗഫിയയുടെ ഇടത് കയ്യിലും മുതുകിലും പാളികൾ അടർന്ന് വീണു. അപകടത്തിന് പിന്നാലെ പിഎംആർ ഒപി ഇവിടെ നിന്ന് സ്കിൻ ഒപിയിലേക്ക് മാറ്റി. ജില്ലാ ആശുപത്രിയിൽ X-ray മെഷിൻ പ്രവർത്തിച്ചിരുന്നില്ല. പുറത്ത് നിന്നും X - ray എടുക്കേണ്ടി വന്നുവെന്നും പരാതി ഉയരുന്നുണ്ട്. ആശുപത്രിയിൽ നിന്നും 700 രൂപ നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318368/concrete-slab-of-government-hospital-building-falls-off-in-thiruvananthapuram-patients-relative-injured)