---
title: "വീട്ടില്‍ സൂക്ഷിച്ചിരുന്ന ഏഴ് പവന്റെ താലിമാലയും ഒരു ലക്ഷം രൂപയുടെ വാച്ചും 5000 രൂപയും മോഷണം പോയതായി പരാതി"
english_title: "A seven pawan amulet a watch worth Rs 1 lakh and Rs 5,000 kept at home were reported stolen"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318345/a-seven-pawan-amulet-a-watch-worth-rs-1-lakh-and-rs-5000-kept-at-home-were-reported-stolen"
published_at: "2025-10-02T17:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de6d88acf05_hgjghj.jpg"
keywords: []
---

# വീട്ടില്‍ സൂക്ഷിച്ചിരുന്ന ഏഴ് പവന്റെ താലിമാലയും ഒരു ലക്ഷം രൂപയുടെ വാച്ചും 5000 രൂപയും മോഷണം പോയതായി പരാതി

> **Lead Summary:** **കാസര്‍ഗോഡ്: ( **[www.truevisionnews.com]** )** കാസര്‍ഗോഡ് വന്‍ മോഷണം. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും നഷ്ടമായി. കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആണ് സംഭവം. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഏഴ് പവന്റെ താലിമാലയും ഒരു ലക്ഷം രൂപയുടെ റാഡോ വാച്ചും 5000 രൂപയും മോഷണം പോയതായാണ് പരാതി.

## Article Content

**കാസര്‍ഗോഡ്: ( **[www.truevisionnews.com]** )** കാസര്‍ഗോഡ് വന്‍ മോഷണം. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും നഷ്ടമായി. കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആണ് സംഭവം. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഏഴ് പവന്റെ താലിമാലയും ഒരു ലക്ഷം രൂപയുടെ റാഡോ വാച്ചും 5000 രൂപയും മോഷണം പോയതായാണ് പരാതി.

കഴിഞ്ഞ ജൂലായ് 24നും 27നുമിടയിലാണ് മോഷണം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. കാഞ്ഞങ്ങാട് വടകര മുക്കിലെ റഹ്മത്ത് മന്‍സിലിലെ കെ റജിലയുടെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതിക്കാരിയുടെ ഉമ്മയുടെ പടന്നക്കാട്ടെ വീട്ടില്‍ മേശയില്‍ സൂക്ഷിച്ചിരുന്നവയാണ് മോഷണം പോയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318345/a-seven-pawan-amulet-a-watch-worth-rs-1-lakh-and-rs-5000-kept-at-home-were-reported-stolen)