---
title: "  ചട്ടിണി എന്ന് പറഞ്ഞാൽ ദാ ഇതാണ്....; ഇഡ്ഡലിക്കൊപ്പം നാളെ രാവിലെ  ചട്ടിണി  ഇങ്ങനെ ഉണ്ടാക്കൂ ..."
english_title: " chattini easy racipe "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318343/chattini-easy-racipe"
published_at: "2025-10-02T17:40:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de6ba9e921f_ft.jpg"
keywords: []
---

#   ചട്ടിണി എന്ന് പറഞ്ഞാൽ ദാ ഇതാണ്....; ഇഡ്ഡലിക്കൊപ്പം നാളെ രാവിലെ  ചട്ടിണി  ഇങ്ങനെ ഉണ്ടാക്കൂ ...

> **Lead Summary:** നാളെ രാവിലെ ഈ ചട്ടിണി ഒന്ന് ഉണ്ടാക്കി നോക്കൂ ... ഇഡ്ഡലി, ദോശ, ചപ്പാത്തി ഒന്നും കഴിച്ചാൽ മതിയാവില്ല. പലതരം ചട്ടിണി ഉണ്ടെങ്കിലും ഇതിന്റെ രുചി ഒന്ന് വേറെ തന്നെയാണ് ..

## Article Content

നാളെ രാവിലെ ഈ ചട്ടിണി ഒന്ന് ഉണ്ടാക്കി നോക്കൂ ... ഇഡ്ഡലി, ദോശ, ചപ്പാത്തി ഒന്നും കഴിച്ചാൽ മതിയാവില്ല. പലതരം ചട്ടിണി ഉണ്ടെങ്കിലും ഇതിന്റെ രുചി ഒന്ന് വേറെ തന്നെയാണ് ..

ചേരുവകൾ :

*തക്കാളി*

*സവാള *

*പച്ചമുളക് *

*വെളുത്തുള്ളി *

*മുളകുപൊടി*

*കായപ്പൊടി *

*പഞ്ചസാര *

*കറിവേപ്പില *

തയാറാക്കുന്ന വിധം

*ആദ്യം ഫ്രൈയിങ് പാൻ അടുപ്പിൽ വയ്ക്കുക. അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി, സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുക്കുക. ഇതിലേക്ക് കാൽ ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. എല്ലാം നന്നായി വഴന്നു വരുന്നതുവരെ മൂടിവച്ച് വേവിച്ചെടുക്കാം.*

*ഇനി ഇതിലേക്ക് മുളകുപൊടി, കായപ്പൊടി ,പഞ്ചസാര എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കി കൊടുക്കാം. അടുപ്പിൽ നിന്നും മാറ്റി ചൂടാറി വരുമ്പോൾ മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് കടുക് താളിച്ച് അതിലേക്ക് അരച്ച ചട്നി ഇട്ടു നന്നായി എണ്ണ തെളിയുന്നതുവരെ ഇളക്കി കൊടുക്കാം. ഇനി ഇത് ദോശയോടൊപ്പം കഴിക്കാം മാറ്റാം.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318343/chattini-easy-racipe)