---
title: "വിനീതേട്ടൻ എവിടെയായിരുന്നു .....; വയോധികനെ കമ്പി വടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു, ഒളിവിൽ പോയ പ്രതി പിടിയിൽ"
english_title: "Elderly man injured after being beaten with a metal rod, absconding suspect arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318342/elderly-man-injured-after-being-beaten-with-a-metal-rod-absconding-suspect-arrested"
published_at: "2025-10-02T17:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de6a7f4da46_arrest.jpg"
keywords: []
---

# വിനീതേട്ടൻ എവിടെയായിരുന്നു .....; വയോധികനെ കമ്പി വടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു, ഒളിവിൽ പോയ പ്രതി പിടിയിൽ

> **Lead Summary:** അമ്പലപ്പുഴ: വയോധികനെ കമ്പി വടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ നിരവധി ക്രിമിനൽ കേസിലെ പ്രതി പിടിയിലായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 11-ാം വാർഡിൽ കോമനയിൽ പടിഞ്ഞാറേ ചെന്നാട്ട് വീട്ടിൽ വിനീത് കുമാർ എന്നയാളെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

അമ്പലപ്പുഴ: വയോധികനെ കമ്പി വടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ നിരവധി ക്രിമിനൽ കേസിലെ പ്രതി പിടിയിലായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 11-ാം വാർഡിൽ കോമനയിൽ പടിഞ്ഞാറേ ചെന്നാട്ട് വീട്ടിൽ വിനീത് കുമാർ എന്നയാളെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ കഴിഞ്ഞ സെപ്റ്റംബർ 25ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതിയെ അമ്പലപ്പുഴയിലെ ലോഡിംഗ് തൊഴിലാളിയായ പരാതിക്കാരൻ ജോലിക്ക് വിളിക്കാത്തതിലുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318342/elderly-man-injured-after-being-beaten-with-a-metal-rod-absconding-suspect-arrested)