---
title: "അടിമുതൽ മുടി വരെ പണം....! രേഖകളില്ലാതെ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 48,49,000 രൂപയുമായി രണ്ട് പേർ പിടിയിൽ"
english_title: "Two people arrested with Rs 48,49,000 for attempting to smuggle without documents."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318324/two-people-arrested-with-rs-4849000-for-attempting-to-smuggle-without-documents"
published_at: "2025-10-02T16:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de55906c0e5_money.jpg"
keywords: []
---

# അടിമുതൽ മുടി വരെ പണം....! രേഖകളില്ലാതെ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 48,49,000 രൂപയുമായി രണ്ട് പേർ പിടിയിൽ

> **Lead Summary:** രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 48,49,000 രൂപയുമായി രണ്ട് പേർ പിടിയിൽ. പാലക്കാട് കോങ്ങാട് പൊലീസാണ് പിടികൂടിയത്. തമിഴ്നാട് ട്രിച്ചി സ്വദേശികളായ രണ്ടു പേരാണ് പിടിയിലായത്.

## Article Content

രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 48,49,000 രൂപയുമായി രണ്ട് പേർ പിടിയിൽ. പാലക്കാട് കോങ്ങാട് പൊലീസാണ് പിടികൂടിയത്. തമിഴ്നാട് ട്രിച്ചി സ്വദേശികളായ രണ്ടു പേരാണ് പിടിയിലായത്.

മുണ്ടൂർ ബസ് സ്റ്റാൻഡിന് സമീപത്തു വച്ചാണ് പണം പിടിച്ചത്. ബൈക്കിൽ കോയമ്പത്തൂരിൽ നിന്ന് വരികയായിരുന്നു യുവാക്കൾ. ധനഞ്ജയ് (30), പ്രസാദ് (31) എന്നിവരിൽ നിന്നാണ് പണം പിടിച്ചത്. ധരിച്ച വസ്ത്രത്തിനുള്ളിലും സോക്സിനുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം. കൈവശമുണ്ടായിരുന്ന ബാഗിലും പണമുണ്ടായിരുന്നു.

പണം എവിടെ നിന്നാണെന്നും എങ്ങോട്ട് കൊണ്ടുപോവുകയായിരുന്നുവെന്നും വ്യക്തമല്ല. പിടിച്ചെടുത്ത പണം കോങ്ങാട് പൊലീസ് കോടതിയിൽ ഹാജരാക്കും. മതിയായ രേഖകൾ ഹാജരാക്കിയാൽ കോടതിയിൽ നിന്ന് പണം തിരികെ വാങ്ങാമെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318324/two-people-arrested-with-rs-4849000-for-attempting-to-smuggle-without-documents)